ഇന്ധനം ലാഭിക്കാനുള്ള മുൻകരുതലുകളുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്
ഇന്ധനവില നൂറു കടന്നിരിക്കുന്നു. പെട്രോളിന് നൂറിൽ അധികവും ഡീസൽ തൊട്ടുപിറകിലുമായി സഞ്ചരിക്കുന്ന കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത്. ഇന്ധന വിലയെ തടുക്കാൻ പ്രത്യേകിച്ച് മാർഗമൊന്നും കാണാനിടയില്ലാത്തതുകൊണ്ടുതന്നെ വാഹനം ഉപയോഗിക്കുന്ന നമ്മൾ കരുതലോടെ ഉപയോഗിക്കുക എന്നത് മാത്രമേ ഒരു പോംവഴി ഉള്ളൂ. നമ്മുടെ ഡ്രൈവിങ് ശൈലിയിൽ മാറ്റം വരുത്തിയാൽ തന്നെ ഏറെക്കുറെ അനാവശ്യമായി ചെലവാകുന്ന ഇന്ധന തോത് കുറക്കാം. അനാവശ്യമായി പാഴായിപ്പോകുന്ന ഇന്ധനം എങ്ങനെ കരുതലോടെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഈ അടുത്ത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അതിലെ ചില ഭാഗങ്ങളാണ് ചുവടെ ചേർക്കുന്നത്.
1. എയറോ ഡൈനാമിക്സ് : എയർ റെസിസ്റ്റൻസ് വരുന്ന രീതിയിലാണ് വാഹനങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഡിസൈനിലുള്ള ള്ള ചെറിയ മാറ്റം പോലും ചിലപ്പോൾ ഇന്ധനക്ഷമതയെ കാര്യമായി ബാധിച്ചേക്കാം. എയർ റെസിസ്റ്റൻസ് അധികമുള്ള ഫ്രണ്ട് ബംബറുകൾ, സ്പോയിലറുകൾ എന്നിവ ഒഴിവാക്കുകയാണ് ആദ്യമായി ചെയ്യേണ്ട മാർഗം.
2. യാത്ര ചെയ്യുമ്പോൾ പരമാവധി ഭാരം കുറച്ചു വേണം നമ്മൾ വണ്ടിയോടിക്കാൻ, ഭാരം കൂടുന്തോറും വാഹനത്തിന്റെ ഇന്ധനക്ഷമത കുറയും.
3. ടയറിന്റെ എയർ പ്രഷർ നിലനിർത്തുക. 15 ശതമാനത്തോളം എയർ കുറയുമ്പോൾ അഞ്ച് ശതമാനത്തിലധികം ഇന്ധനമാണ് പാഴായിപ്പോകുന്നത്
4. പമ്പിൽ നിന്ന് പെട്രോൾ അടിക്കുമ്പോൾ കഴിയുന്നതും രാവിലെയോ രാത്രിയോ അടിക്കാൻ ശ്രദ്ധിക്കുക.
5. ചൂടുകാലം ആവുമ്പോൾ എസി ഉപയോഗിക്കുക സ്വാഭാവികമാണ്. എന്നാൽ അനാവശ്യ മായുള്ള എസി ഉപഭോഗം ഇന്ധനം കൂടുതലായി ചെലവഴിയാൻ ഇടയാക്കും.
6. കൃത്യമായ ഇടവേളകളിൽ വാഹനം മെയിന്റനൻസ് ചെയ്തു ഉപയോഗിക്കുക. എയർ ഫിൽറ്റർ ക്ലീനിങ്, പ്രത്യേകമായി ശ്രദ്ധിക്കണം
7. അനാവശ്യ യാത്രകൾ ഒഴിവാക്കുക, ഇന്ധനക്ഷമത അവകാശപ്പെടുന്ന വാഹനങ്ങൾ നോക്കി വാങ്ങുക, റോഡുകളിൽ തിരക്ക് കുറവുള്ള സമയം യാത്രയ്ക്കായി തിരഞ്ഞെടുക്കുക, അങ്ങനെ ഏഴോളം കാര്യങ്ങളാണ് മോട്ടോർ വെഹിക്കിൾ വിഭാഗം അക്കമിട്ട് ഫേസ്ബുക്കിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.