ഇരുചക്രവാഹനങ്ങൾ ഉള്ളവർ ശ്രദ്ധിക്കുക..! ഇനി ഇക്കാര്യം ചെയ്താൽ കർശന നടപടി സ്വീകരിക്കും..! ഏറ്റവും പുതിയ അറിയിപ്പ്.!
നിരവധി അറിയിപ്പുകൾ ആണ് പൊതുജനങ്ങൾക്കായി മോട്ടോർ വാഹന വകുപ്പ് നൽകിവരുന്നത്. അത്തരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. മിക്ക ആളുകൾക്കും ഇരുചക്രവാഹനങ്ങൾ സ്വന്തമായിട്ട് ഉണ്ടാകും. ഇതിലുള്ള പലതരം മോഡിഫിക്കേഷനുകൾ വാഹനവകുപ്പ് നിയന്ത്രിച്ചിട്ടുണ്ട്. എങ്കിലും സയ്ലൻസറുകൾ എടുത്തുമാറ്റി കാതടപ്പിക്കുന്ന ശബ്ദത്തിൽ ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്ന നിരവധി ആളുകൾ ഇപ്പോഴുമുണ്ട്.
ഇവർക്കെതിരെയുള്ള നടപടികൾക്കാണ് വാഹനവകുപ്പ് ഇപ്പോൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇഷ്ടത്തിനനുസരിച്ച് സൈലൻസറിൽ മാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഇരുചക്രവാഹനങ്ങൾ വാഹന ഉടമകൾക്കും, കാൽനടയാത്രക്കാർക്കും മറ്റു യാത്രക്കാർക്കും അരോചകം ആകുന്ന രീതിയിൽ റേസിംഗ് നടത്തുന്ന ആളുകൾക്കും എല്ലാം കർശന നടപടികൾ ആയിരിക്കും നേരിടേണ്ടി വരുക.
ഇതു മാത്രമല്ല ഇത്തരം കാര്യങ്ങളുടെ വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെയും കേസെടുക്കും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇതുകൂടാതെ ബന്ധപ്പെട്ട രേഖകളില്ലാതെ യാത്ര ചെയ്യുന്നവർക്കും, ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കും, 3 ആളുകൾ ഒരുമിച്ച് ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നതിനും എല്ലാം ഇനി കർശന നടപടികൾ തന്നെ സ്വീകരിക്കുന്നതായിരിക്കും. ഇരുചക്രവാഹനങ്ങൾ ഉള്ള എല്ലാ ആളുകളും ഈ ഒരു വിവരം അറിഞ്ഞിരിക്കുക. സംസ്ഥാന ദേശീയ പാതകൾ കേന്ദ്രീകരിച്ച് ഇത്തരം ആളുകൾക്കായുള്ള പരിശോധനകൾ നടന്നു വരുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യങ്ങൾ എല്ലാവരും സൂക്ഷിക്കുക.