ഇരുചക്രവാഹന രാജാവ് ഹീറോയും അങ്ങനെ ഇലക്ട്രിക് ഇരുചക്ര വാഹനവുമായി രംഗത്തെത്തുന്നു

ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളിൽ പുതിയ സ്റ്റാർട്ടപ്പുകൾ ആണ് കൂടുതൽ. എണ്ണം പറഞ്ഞ ഇന്ത്യയിലെ വാഹന നിർമാതാക്കളിൽ പലരും ഇലക്ട്രിക് വാഹന നിർമ്മാണത്തിലേക്ക് എടുത്തുചാടുന്ന ഒരു കാഴ്ച ആയിരുന്നില്ല നമ്മൾ ഇതുവരെ കണ്ടത്. എന്നാൽ കുറച്ചു മാസങ്ങളായി, അവരും രംഗത്തേക്ക് വന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരത്തിൽ ഇന്ത്യയിലെ വാഹന നിർമാതാക്കളിൽ രാജാവായി അറിയപ്പെടുന്ന ഹീറോ ആണ് പുതിയ ഇലക്ട്രിക് ഇരുചക്രവാഹന ത്തെ തങ്ങളുടെ പത്താം വാർഷിക ആഘോഷ പരിപാടിയിൽ പരിചയപ്പെടുത്തിയത്.

ഹീറോ മോട്ടോകോര്‍പ്പിന്റെ ചെയര്‍മാന്‍ പവന്‍ മുന്‍ജല്‍ കമ്പനിയുടെ പത്താമത്തെ വര്‍ഷിക ആഘോഷങ്ങളുടെ ലൈവ് സ്ട്രീം പരിപാടിയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിനെ പരിചയപ്പെടുത്തുകയായിരുന്നു . ഇലക്ട്രിക് സ്‌കൂട്ടറിന്റെ ചിത്രം വളരെ ആകര്‍ഷകമാണെന്ന് വേണം പറയാന്‍. അത്ര മനോഹരമായ മോഡൽ ആണ് ഇത്. ബ്ലാക്ക് വൈറ്റ് നിറങ്ങൾ, ഫ്ലൈറ്റ് സ്ക്രീൻ, രണ്ടു പേർക്ക് ഇരിക്കാവുന്ന വിശാലമായ സീറ്റ്, അങ്ങനെ അത്യാവശ്യം നല്ല വലിപ്പത്തിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. മുന്നിൽ 12 ഇഞ്ച് ചക്രവും, പിറകിൽ 10 ഇഞ്ചും ആണ് ഇതിന് ഉണ്ടാവുക.

ഹീറോയുടെ ഇലക്ട്രിക് ഇരുചക്രവാഹനം ഈ വർഷം അവസാനവും അതല്ലെങ്കിൽ അടുത്ത വർഷം വിപണിയിലെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി നിര്‍മാതാക്കള്‍, ഏതാനും മാസങ്ങള്‍ക്ക് മുന്നെ ഗോഗോറയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതു സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പുതിയ സാങ്കേതികവിദ്യകളും ഉല്‍പ്പന്നങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി.

ഹീറോ കമ്പനിയുടെ മറ്റ് റിപ്പോർട്ടുകൾ പരിശോധിച്ചാൽ പുതിയ മോഡലുകളും പരിഷ്കരിച്ച പതിപ്പുകളും ഇറക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഉത്സവകാലം മുന്നിൽ കണ്ടു കൊണ്ടാണ് ഇത്തരമൊരു പദ്ധതിയുമായി hero മുന്നോട്ട് വരുന്നത്. 125cc ഗ്ലാമറിനെ നവീകരിച്ച മാർക്കറ്റിൽ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.

Similar Posts