ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ഹോണ്ടയുടെ കൊച്ചു സുന്ദരൻ യു -ഗോ

ലോകമെങ്ങും ഇലക്ട്രിക് വാഹന വിപണി സജീവമായി തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല.പ്രത്യേകിച്ച് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കാണ് ഏറെ ഡിമാൻഡ് ഉള്ളത്.എന്നാൽ കൂടുതൽ ബ്രാൻഡഡ് കമ്പനികൾ ഇലക്ട്രിക് വാഹന ഉൽപാദനം അതിന്റെ ലക്ഷ്യത്തിലേക്ക് എത്തിക്കാനുള്ള തത്രപ്പാടിലുമാണ്. ഇന്ത്യയിലെ ബ്രാൻഡഡ് ടു വീലർ കമ്പനികളുടെ പേറ്റൻഡ് അത്ര കണ്ട് ഉണ്ട്.

മികവുറ്റ ബ്രാന്ഡുകൾ എല്ലാം തന്നെ ഈ ഇലക്ട്രിക് വാഹന തരംഗത്തിലേക്ക് കാലേടുത്ത് വെക്കുമ്പോൾ ഹോണ്ട കമ്പനി ഇതുവരെ മടിച്ച് നിൽക്കുകയായിരുന്നു. എന്നാൽ ചൈനയിൽ ഹോണ്ട ഈ അപവാദത്തിന് അവസാനം ഇടുകയാണ്. ചൈനയിൽ ഹോണ്ട കമ്പനി ചൈനീസ് വകഭേദമായ വുയാങ് ഹോണ്ട യു ഗോ എന്നപേരിൽ ഇതിനൊരു തുടക്കം ആവുകയാണ്.7,499 യുവാനാണ് ഈ വണ്ടിക്ക് മുടക്കേണ്ട വില. ഇന്ത്യൻ മണി 86,000 രൂപ. ഈവിലയിൽ ഹോണ്ട യു-ഗോ റെഗുലർ, ലോ-സ്പീഡ് എന്നീ രണ്ട് വേരിയന്റുകളിലാണ് മാർക്കറ്റിൽ എത്തിച്ചിരിക്കുന്നത്. യു ഗോ യുടെ മോഡൽ കാണുമ്പോൾ ഏഥർ 450X നെ ഓർമ്മിപ്പിക്കും. ലോ സ്പീഡ് പതിപ്പിന് 7,999യുവനാണ് (91700രൂപ) മുടക്കേണ്ടി വരിക.

ഈ പതിപ്പിന്റെ ഡിസൈൻ ഏറെ ശ്രദ്ധേയമാണ്. മിനുസമുള്ള എൽഇഡി ഹെഡ് ലൈറ്റ്, ഹാൻഡിൽ ബാറിന്റെ വശങ്ങളിൽ ടേൺ ഇൻഡിക്കേറ്റർ, നേരിയ ടൈപ്പിലുള്ള പിന്നിലെ ടെയിൽ ലാംബ്, സിംഗിൾ പീസ് പില്ലിയൻ ഗ്രാബ് റെയിലും, ഇതൊക്കെ കൂടാതെ 350മില്ലീമീറ്റർ നീളത്തിൽ ഫ്ലോർ ബോർഡ് ആണ് മറ്റൊരു പ്രത്യേകത. ഹാൻഡിൽബാർ, ഫ്ലോർബോർഡ്, അണ്ടർബെല്ലി, ടെയിൽ സെക്ഷൻ, റിയർ സസ്പെൻഷൻ, റിയർ മഡ്ഗാർഡ് എന്നിവയിലെ ബ്ലാക്ക് ഔട്ട് പാനലുകൾ സ്പോർട്ടി കോൺട്രാസ്റ്റിന്റെ സൂചനയാണ്. സിംഗിൾ-പീസ് ഫ്ലാറ്റ് സീറ്റ് വളരെ ലളിതമായ റൈഡിംഗ് പ്രദാനം ചെയ്യുന്നതുമാണ്.

26ലിറ്റർ അണ്ടർ സീറ്റ് സംഭരണ ശേഷി ഉള്ള ബൂട്ട് ആണ് കമ്പനി ഈ വാഹനത്തിനു നൽകിയിരിക്കുന്നത്. വേഗത, ബാറ്ററി ചാർജ്,റേഞ്ച്,റൈഡിംഗ് മോഡ്,തുടങ്ങിയവ അറിയാൻ ഒരു എൽ സി ഡി കോൺസോളും ഹോണ്ട നൽകിയിരിക്കുന്നു. 12 ഇഞ്ച് ഫ്രണ്ടിലും, 10ഇഞ്ച് പിറകിലും റിയർ അലോയി വീലുകളും വണ്ടിയുടെ പ്രത്യേകതകളാണ്. 48V 30Ah ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഹോണ്ട യു-ഗോയ്ക്ക് നൽകിയിരിന്നത്. ഇത് എടുത്ത് മാറ്റാവുന്നതാണ്.

യു ഗോ റെഗുലർ വെരിയന്റുകൾ പരമാവധി 53കിലോമീറ്റർ വേഗതിയിൽ സഞ്ചരിക്കും. ലോ സ്പീഡ് വേരിയന്റ് 130കിലോമീറ്റർ റേഞ്ച് ആണ് ഒറ്റ ചാർജിൽ ഓടിക്കാൻ ആവുക.ഹോണ്ട യു ഗോ ഇന്ത്യയിലേക്ക് എത്തുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ല എങ്കിലും, വൈകാതെ ഹോണ്ടയിൽ നിന്നുള്ള ഇ വി ഇവിടെ എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Similar Posts