ഇലക്ട്രിക് എസ്‌യുവിയുമായി ആഡംബര കാർ നിർമാതാക്കളായ ഓഡി ഇ-ട്രോൺ ഇന്ത്യൻ വിപണിയിൽ
പ്രൗഢി കൊണ്ടും ആഡംബരവാഹന ബ്രാൻഡ് എന്ന നിലയിലും ഓഡിയെ പരിചയപ്പെടുത്തേണ്ട കാര്യമില്ല.വമ്പൻ ബ്രാൻഡുകൾ എല്ലാം തന്നെ ഇലക്ട്രിക് ശ്രേണിയിലേക്ക് മാറുന്ന കാഴ്ചയാണ് കുറച്ച് മാസങ്ങളായി നമ്മൾ കാണുന്നത്. ഇത്തരത്തിൽ ഓഡിയും ഒരു ഇവി രംഗത്ത് അവതരിപ്പിച്ചിരിക്കുകയാണ്.ഓഡി ഇ-ട്രോൺ ആണ് ഇത്തരത്തിൽ ഇന്ത്യയിൽ ഇറക്കിയിരിക്കുന്നത്.
ഒരുവർഷത്തോളമായി മേഴ്‌സിഡസ് ബെൻസ് ഇക്വിസിയും, ജാഗ്വറിന്റെ ഐ-പെയ്‌സും ഇറങ്ങിയിട്ട് ഇതിന് മറുപടിയെന്നോണം ആണ് ജർമ്മൻ ആഡംബര വാഹന നിർമാത്താക്കളായ ഓഡി ഇ ട്രോൺ എത്തിയിരിക്കുന്നത്. എസ് യു വി ബോഡിയിലും,സ്‌പോർട് ബാക്ക് ബോഡിയിലും ഇ ട്രോൺ ഇന്ത്യയിൽ ലഭിക്കും.
പൊതുവേ ഓഡി കാറുകളുടെ സവിശേഷതയായ സിംഗിൾ പീസ് ഗ്രിൽ, മാട്രിക്സ് എൽഇഡി ഹെഡ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, വളരെ വ്യത്യസ്തമായ അലോയ് വീലുകൾ ഇവയൊക്കെത്തന്നെ ഓഡി ഇ ട്രോണിനും ഉണ്ട്. മറ്റൊരു പ്രത്യേകത ബംബറുകൾക്ക് ഡ്യുവൽടോൺ ഓപ്ഷൻ നൽകിയിട്ടുണ്ട് എന്നതാണ്. A6, A8L, Q8 വാഹനങ്ങൾക്ക് സമാനമായ ഇന്റീരിയർ തന്നെയാണ് ട്രോണിനും നൽകിയിരിക്കുന്നത്.
കൂടാതെ,10.1-ഇഞ്ച് എംഎംഐ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ എന്നിവയാണ് ഇന്റീരിയറിലെ എടുത്തുപറയേണ്ട ഫീചെഴ്സ്. ബ്ലാക്ക്,ബ്രൗൺ, ബ്ലാക്ക്/ബീജ് എന്നിങ്ങനെ 3 ഇന്റീരിയർ കളർ ഓപ്ഷനുകളിൽ ഇ-ട്രോൺ വാങ്ങിക്കാൻ ആകും.ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ കണക്ടിവിറ്റി, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, സ്റ്റിയറിംഗ് വീലിനായി ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ടെയിൽഗേറ്റ് എന്നിവയും സവിശേഷതകൾ ആണ് . മാട്രിക്സ് എൽഇഡി ഹെഡ്ലൈറ്റുകൾ, പ്രോഗ്രസീവ് സ്റ്റിയറിംഗ്, അഡാപ്റ്റീവ് എയർ സസ്പെൻഷൻ, 16-സ്പീക്കർ, ബി & ഒ പ്രീമിയം 3 ഡി സൗണ്ട് സിസ്റ്റം, 30-കളർ ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉയർന്ന മറ്റ് മോഡലുകളിൽ ഉൾപെടുത്തിയിട്ടുണ്ട്.
2021 ഓഡി S5 സ്പോർട്ട്ബാക്കിന്റെ മാർക്കറ്റിലെ വില 79.06 ലക്ഷം രൂപയാണ്. 313 എച്പി പവറും, 540 എൻഎം ടോർക്കും നിർമ്മിക്കുന്ന രണ്ട് ആക്സലുകളിലും സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക്ക് മോട്ടറുകളാണ് ഇതിലുള്ളത്.11 കിലോവാട്ട് എസി ചാർജർ ഉപയോഗിച്ച് ഇ-ട്രോണിന്റെ ബാറ്ററി 8.5 മണിക്കൂറിനുള്ളിൽ 80 ശതമാനവും 150 കിലോവാട്ട് റേറ്റുചെയ്ത ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാനും കഴിയും. 11 കിലോവാട്ട് എസി ചാർജർ സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ എസി ചാർജിംഗ് നൽകുന്നു.