ഇലക്ട്രിക് പോസ്റ്റുകൾ ഇനി ചാർജിങ് സ്റ്റേഷനുകൾ; ഇലക്ട്രിക് വാഹന ഉടമകൾക്ക് ഒരു സന്തോഷവാർത്ത

വർദ്ധിച്ച് വരുന്ന എണ്ണ വില കാരണവും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ഒരു ശാശ്വത പരിഹാരമാണ് ഇലക്ട്രിക് വാഹനങ്ങൾ. ശബ്ദരഹിതവും മലിനീകരണ മുക്തവുമായ ഗതാഗതം എന്ന കേന്ദ്രസർക്കാർ നയത്തിന്റെ ഭാഗമായിട്ടാണ് രാജ്യത്ത് ബാറ്ററി ഉപയോഗിച്ചുള്ള മോട്ടോർ വാഹനങ്ങൾ ഇറങ്ങിയിട്ടുള്ളത്.

സംസ്ഥാനത്തെ വൈദ്യുതി തൂണുകൾ ചാർജിങ്ങ് സ്റ്റേഷനുകളാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. ആവശ്യത്തിന് ചാർജ് പോസ്റ്റുകൾ ഇല്ലാതെ കഷ്ടപ്പെടുന്ന ഇലക്ട്രിക് വാഹന ഉടമകൾക്ക് ഇത് ഒരു സന്തോഷ വാർത്ത ആയിരിക്കും.

ഇനി ഇലക്ട്രിക് ബൈക്കുകൾക്കും ഓട്ടോകൾക്കും ഇലക്ട്രിക് പോസ്റ്റിൽ കുത്തി ചാർജ് ചെയ്യാം. ഇ- ഓട്ടോ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കോഴിക്കോട് ജില്ലയിലാണ് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. സരോവരം ബയോ പാർക്കിന് അടുത്താണ് ആദ്യത്തെ ഇലക്ട്രിക് പോസ്റ്റ് ചാർജിങ്ങ് പോയിന്റെ ഉള്ളത്. ഓട്ടോകൾക്ക് ഇനി അവയുടെ സ്റ്റാൻഡിന്റെ അടുത്തു നിന്നു തന്നെ ചാർജ് ചെയ്യാൻ സൗകര്യമൊരുക്കും.
ആദ്യം 10 ജില്ലയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഇനി എങ്ങനെയാണ് ചാർജ് ചെയ്യേണ്ടത് എന്ന് പറയാം. ഇപ്പോൾ സാധാരണക്കാർക്കുപോലും സ്മാർട്ട്ഫോൺ ഉണ്ട്. അതുള്ള എല്ലാവർക്കും വളരെ എളുപ്പത്തിൽ ചാർജ് ചെയ്യാവുന്നതാണ്. മൊബൈൽ ആപ്പ് വഴി ആണിത് ചെയ്യേണ്ടത്. തൂണിൽ ഒരു ചാർജിങ്ങ് പോയിന്റ് സ്ഥാപിക്കും. പ്രീപെയ്ഡ് സംവിധാനം വഴി പണമടച്ച് ചാർജ് ചെയ്യുകയാണ് വേണ്ടത്. സാമ്പത്തികമായി അതിന്റെ വിലവിവരം ഒന്നും ഇപ്പോൾ കെഎസ്ഇബി നിശ്ചയിച്ചിട്ടില്ല.

ഇലക്ട്രിക് ഓട്ടോകൾ ആവശ്യത്തിന് ചാർജിന്റെ പോയിന്റുകൾ ഇല്ലാതെ വളരെയധികം കഷ്ടപ്പെടുന്നുണ്ട്. ഇതുപോലെയുള്ള സംവിധാനം വന്നാൽ ഉപയോഗിക്കാൻ ആളുകൾ മുന്നോട്ട് വരുമെന്നും ദൂരെയുള്ള സ്ഥലങ്ങളിൽ ഓട്ടം പോകേണ്ടിവന്നാൽ ഇതു വലിയ സഹായകമാകുമെന്നും ഓട്ടോ തൊഴിലാളികൾ പറയുന്നു. ആദ്യം 10 സ്ഥലങ്ങളിൽ നടപ്പാക്കി പിന്നെ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കാനാണ് ഇലക്ട്രിക് വൈദ്യുതി ബോർഡിന്റെ തീരുമാനം.

Similar Posts