ഇവ ശ്രദ്ധിച്ചില്ലെങ്കിൽ തടവു ശിക്ഷയും 50,000 രൂപ വരെ പിഴയും, നോട്ടീസുകൾ വീടുകളിലേക്ക് നേരിട്ടെത്തും

വീടുകളിൽ ഇനിമുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒന്നും തന്നെ ഉണ്ടാകാൻ പാടില്ല. ഉണ്ടെങ്കിൽ തന്നെ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ വീട്ടമ്മമാരും പ്രത്യേകം ശ്രദ്ധിച്ചിരിക്കണം. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് ഉൾപ്പെടെ അശാസ്ത്രീയ മാലിന്യ സംസ്കരണം നടത്തുന്നതിനെതിരെ സംസ്ഥാനത്തെ നിയമനടപടികൾ കടുപ്പിച്ചിരിക്കുകയാണ് സർക്കാർ.

പിഴ ഈടാക്കുന്നത് മുതൽ തടവുശിക്ഷ വരെയുള്ള നടപടികൾ വിവരിക്കുന്ന നോട്ടീസുകൾ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകർമസേന നവംബർ 10നകം എത്തിക്കുന്നത് ആയിരിക്കും. ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനം വിലയിരുത്തി റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ ആക്കും. അതിനുശേഷം വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവയിലെ ഖരമാലിന്യം തരംതിരിച്ച് സംസ്കരിക്കണം എന്നാണ് അറിയിപ്പ്.

തട്ടുകടകൾ, വഴിയോര കച്ചവട ങ്ങളിലെ മാലിന്യങ്ങൾ പ്രത്യേകം  സൂക്ഷിച്ച് ഗ്രാമപഞ്ചായത്ത് നിർദ്ദേശപ്രകാരം സംസ്കരിക്കണം. ഫ്ലാറ്റുകൾ,കെട്ടിടസമുച്ചയങ്ങൾ, കോളനികൾ,വ്യവസായശാലകൾ എന്നിവിടങ്ങളിൽ മാലിന്യ സംസ്കരണ ശാലകൾ വേണം. അതുപോലെതന്നെ മാലിന്യ സംസ്കരണത്തിൽ ഏറ്റവും പിന്നിലായ തദ്ദേശസ്ഥാപനങ്ങളിൽ റെഡ് വിഭാഗത്തിൽ ആക്കും.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ചാൽ ആറുമാസം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതായിരിക്കും. അതുപോലെ ജൈവ മാലിന്യങ്ങൾ പൊതുവഴിയിലോ ജലാശയങ്ങളിലും വലിച്ചെറിഞ്ഞാൽ അഞ്ചു വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതായിരിക്കും. റിസോർട്ടുകൾ, ഹോട്ടൽ, റെസ്റ്റോറന്റ് കൾ, ഹോംസ്റ്റേകൾ തുടങ്ങിയവയിൽ ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിച്ചില്ലെങ്കിൽ അഞ്ചു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതായിരിക്കും. അതുപോലെതന്നെ വിഷമയമോ ഹാനികരമോ മലിനീകരിക്കുന്ന തോ ആയ ദ്രവ മാലിന്യങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ജലാശയങ്ങളിലേക്കും, ഓടയിലേക്കും വലിച്ചെറിഞ്ഞാൽ മൂന്ന് വർഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയോ രണ്ടുംകൂടിയോ നിങ്ങൾക്ക് ലഭിക്കും.

ജലമലിനീകരണ നിവാരണ നിയമപ്രകാരം ഒന്നര വർഷം മുതൽ ആറു വർഷം വരെ തടവും ലഭിക്കും. പോലീസ് ആക്ട് പ്രകാരം, പരിസ്ഥിതിക്ക്സാ രമായി ഹാനി ഉണ്ടാക്കിയാൽ ഒരു വർഷം വരെ തടവും 5,000 രൂപ പിഴയും ലഭിക്കുന്നതാണ്. ഓടയിലേക്കോ ജലസ്രോതസ്സുകളിലേക്കോ  മാലിന്യം വലിച്ചെറിയുന്നതും മലിനജലം ഒഴുക്കുന്നതും ആറുമാസം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതാണ്.

ഖരമാലിന്യ പരിപാലന ചട്ടപ്രകാരം അജൈവ അപകടകരമായ ഗാർഹിക മാലിന്യം എന്നിങ്ങനെ തരംതിരിച്ച് പഞ്ചായത്തിന് കൈമാറിയിട്ടില്ലെങ്കിൽ അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. കച്ചവട സ്ഥാപനങ്ങളിൽ ഖരമാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചാൽ ആറുമാസം മുതൽ ഒരു വർഷം വരെ തടവോ പതിനായിരം രൂപ മുതൽ 50,000 രൂപവരെ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതാണ്.

ഖരമാലിന്യങ്ങളോ മൃതദേഹാവശിഷ്ടങ്ങളോ വലിച്ചെറിയുകയോ പൊതു സ്ഥലത്ത് നിക്ഷേപിക്കുകയോ ചെയ്താൽ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം 500 രൂപ മുതൽ 2000 രൂപവരെ പിഴ ലഭിക്കുന്നതായിരിക്കും.

അതുപോലെതന്നെ രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം ഇപ്പോൾ നിലവിൽ വന്നിരിക്കുകയാണ്. 2022 ജൂലൈ ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ രാജ്യത്തെ നിരോധിക്കുന്നതായിരിക്കും. അതിൻറെ ആദ്യഘട്ടം ഇപ്പോൾ നടപ്പിലാക്കിയിരിക്കുകയാണ്. 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകൾ, 60 ഗ്രാം പെർ സ്ക്വയർ മീറ്ററിൽ കുറഞ്ഞ നോൺ വൂവൺ ബാഗുകൾ തുടങ്ങിയവയ്ക്കാണ് ആദ്യം നിരോധനം വരുന്നത്. അതിനുശേഷം ഡിസംബർ 31 മുതലാണ് രണ്ടാംഘട്ടം ആരംഭിക്കുക.

ഡിസംബർ 31 മുതൽ 120 മൈക്രോണിൽ താഴെയുള്ള ക്യാരിബാഗ് രാജ്യത്ത് അനുവദിക്കില്ല. ആദ്യതവണ നിയമലംഘനത്തിന് പിടിക്കപ്പെടുന്നവർക്ക് പിഴ 10,000 രൂപയാണ്. പിന്നീട് ആവർത്തിച്ചാൽ 25,000 രൂപയും. തുടർന്നുള്ള ലംഘനത്തിന് അമ്പതിനായിരം രൂപവരെ ആകും പിഴ. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കേരളത്തിൽ നേരത്തെ തന്നെ നിരോധിച്ചിരുന്നു.

Similar Posts