ഇൻഡോർ പ്ലാന്റുകളിൽ തന്നെ ഏറ്റവും ഭംഗിയുള്ള സി സി പ്ലാന്റിന്റെ പരിചരണം എങ്ങിനെയാണെന്ന് അറിയാം
ഇൻഡോർ പ്ലാന്റുകളിൽ തന്നെ ഏറ്റവും ഭംഗിയുള്ള സി സി പ്ലാന്റിന്റെ ( zz പ്ലാന്റ് ) പരിചരണം എങ്ങനെയാണെന്ന് അറിയാമോ?
ഇൻഡോർ പ്ലാൻറുകൾ ഇന്ന് എല്ലാവർക്കും ഹരമാണ്. എല്ലാ വീടുകളിലും ഇൻഡോർ പ്ലാൻറുകൾ ഇപ്പോൾ നട്ട് വളർത്തുന്നത് കാണാം. അതിൽ ഏറ്റവും ഭംഗിയുള്ള ഒരു പ്ലാൻറ് ആണ് സി സി പ്ലാൻറ്. സിസി പ്ലാൻറ് പരിചരണം എങ്ങനെയാണെന്ന് നമുക്ക് നോക്കാം.
മണ്ണ്, ചകിരിച്ചോർ എന്നിവ മിക്സ് ചെയ്തു ആദ്യം പോട്ടിങ് മിക്സ് റെഡിയാക്കി എടുക്കണം. അതിലാണ് പ്ലാൻറ് നടേണ്ടത്. ഇതിൻറെ ഇലകൾക്ക് നല്ല കട്ടിയും, നല്ല മൃദുലവും, നല്ല പച്ച നിറവും ആയിരിക്കും. കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ഈ ചെടിക്ക് ആഴ്ചയിൽ ഒരിക്കൽ മാത്രം വെള്ളമൊഴിച്ചു കൊടുത്താൽ മതിയാകും. വേരിന്റെ അടിയിൽ ഒരു കിഴങ്ങ് ഉണ്ട്. ഇത് ആവശ്യത്തിന് ഉള്ള വെള്ളം ശേഖരിച്ചു വക്കും. അതുകൊണ്ട് തന്നെ വെള്ളം കൂടിപ്പോയാൽ ചെടി ചീഞ്ഞു പോകാൻ സാധ്യത ഉണ്ട്.
ഏതൊരു ഇൻഡോർ പ്ലാന്റിന്റെയും ഇലകൾ കുറെ ദിവസങ്ങൾ കഴിയുമ്പോൾ പൊടി പിടിക്കാൻ സാധ്യത ഉണ്ട്. അപ്പോൾ ഒരു നനഞ്ഞ തുണിയോ, ടിഷ്യൂ പേപ്പറോ കൊണ്ട് ഇലകൾ നന്നായി തുടച്ചു വൃത്തിയാക്കി വക്കണം. അപ്പോൾ നല്ല ഫ്രഷ് ആയി ഇരിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ഈ ചെടി ഒരിക്കലും വക്കാൻ പാടില്ല. വീടിനകത്തു എവിടെ വേണമെങ്കിലും ചെടി വക്കാവുന്നതാണ്.
ഇതിൻറെ ഓരോ ഇലയിൽ നിന്നും പുതിയ ചെടി നമുക്ക് വേരുപിടിപ്പിച്ച് എടുക്കാം എന്നുള്ളതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. ഒരു ചെടി ഉണ്ടെങ്കിൽ ഒരുപാട് ചെടികൾ നമുക്ക് റെഡി ആക്കി എടുക്കാം. ഇത് കാണാൻ ഭംഗിയുള്ള നല്ലൊരു ഇൻഡോർ പ്ലാന്റ് ആണ്.