ഇ ശ്രം കാർഡ് ഉണ്ടോ?? എങ്കിൽ പ്രതിമാസം 3000 രൂപ ലഭിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാം..!

പൊതുജനങ്ങൾക്കായി നിരവധി പദ്ധതികളാണ് ഗവൺമെൻറ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്. അത്തരത്തിൽ യാതൊരു തരത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കാതിരുന്ന ഒരു വിഭാഗമായിരുന്നു അസംഘടിത മേഖല തൊഴിലാളികൾ. ഇവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ ശ്രം എന്ന പോർട്ടൽ കേന്ദ്ര സർക്കാർ വിഭാവനം ചെയ്തത്. ഇതിൽ രജിസ്റ്റർ ചെയ്ത ആളുകൾക്ക് ഇ ശ്രം കാർഡ് എന്നറിയപ്പെടുന്ന തൊഴിൽ കാർഡും നൽകിയിട്ടുണ്ട്.

ഇവർക്ക് നിരവധി ആനുകൂല്യങ്ങളാണ് ഇപ്പോൾ നൽകി വരുന്നത്. കേന്ദ്ര സർക്കാരിൻറെ തന്നെ നിരവധി ജനക്ഷേമ പദ്ധതികളിൽ അംഗങ്ങളാകാൻ ഉള്ള അവസരമാണ് ഇ ശ്രം കാർഡ് ഉള്ളവർക്ക് ലഭിക്കുന്നത്. ഇ ശ്രം കാർഡ് സ്വന്തമാക്കുന്നതിനു വേണ്ടി ക്യാമ്പയിനുകളും മറ്റും നടത്തിവരുന്നുമുണ്ട്. 3000 രൂപ വീതം പെൻഷൻ ലഭിക്കുന്ന ശ്രം യോഗി മൻധൻ യോജന എന്ന പദ്ധതിയിലേക്ക് ഇ ശ്രം കാർഡ് ഉള്ള ആളുകൾക്ക് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതാണ്.

18 വയസ്സു മുതൽ 40 വയസ്സ് വരെയുള്ള ആളുകൾക്കാണ് ഈ പദ്ധതിയിലേക്ക് അംഗത്വമെടുക്കാൻ സാധിക്കുക. ഒരു നിശ്ചിത തുക ഈ പദ്ധതിയിലേക്ക് അപേക്ഷകൻ പ്രതിമാസം അടയ്ക്കേണ്ടതായിട്ടുണ്ട്. പ്രായത്തിനനുസരിച്ച് അടയ്ക്കേണ്ട തുകയിലും വ്യത്യാസം ഉണ്ടായിരിക്കും. 55 രൂപ മുതൽ 200 രൂപ വരെയാണ് ഓരോ പ്രായത്തിൽ പെട്ട ആളുകളും അടയ്ക്കേണ്ടത് ആയി വരുന്നത്. ഇതിന് ആനുപാതികമായി ഒരു തുക കേന്ദ്രസർക്കാരും നിക്ഷേപിക്കുന്നത് ആയിരിക്കും. 60 വയസ്സിനുശേഷം ഇത് 3000 രൂപ വീതമുള്ള പെൻഷൻ തുകയായി ലഭ്യമാക്കുന്നത് ആയിരിക്കും. അർഹതയുള്ള എല്ലാ ആളുകളും ഈ പദ്ധതിയുടെ ഭാഗമാകാൻ ശ്രദ്ധിക്കുക.