ഇ ശ്രം കാർഡ് ഉള്ളവർക്ക് സന്തോഷവാർത്ത.!! പ്രതിമാസം 3000 രൂപ ലഭിക്കുന്ന ആനുകൂല്യം പ്രഖ്യാപിച്ചു.!! അപേക്ഷ സമർപ്പിക്കാൻ ഇക്കാര്യങ്ങൾ അറിയണം..!!
രാജ്യത്തെ ജനങ്ങൾക്കായി നിരവധി ആനുകൂല്യങ്ങളാണ് ഗവൺമെൻറ് നടപ്പിലാക്കി വരുന്നത്. അത്തരത്തിൽ ഭൂരിഭാഗം വരുന്ന അസംഘടിത മേഖല തൊഴിലാളികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് ഈ ശ്രം പദ്ധതി. ഈയൊരു പോർട്ടലിൽ രജിസ്റ്റർ ചെയ്ത എല്ലാ ആളുകൾക്കും ഇ ശ്രം കാർഡുകൾ നൽകിയിരുന്നു. ഇവർക്ക് നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പി എഫ്, ഇ എസ് ഐ സേവനങ്ങൾ ഒന്നും ലഭിക്കാത്ത അസംഘടിത മേഖല തൊഴിലാളികൾക്കാണ് ഈ ഒരു പദ്ധതിയിൽ അംഗങ്ങളാകാൻ സാധിക്കുന്നത്.
ഇപ്പോഴും നിരവധി കാമ്പയിനുകൾ ഇതിലേക്ക് അംഗത്വം നൽകുന്നതിനുവേണ്ടി നടത്തിവരുന്നുണ്ട്. അതുകൊണ്ടുതന്നെ അർഹരായ ആളുകൾ എത്രയും പെട്ടെന്ന് തന്നെ ഈ പദ്ധതിയുടെ ഭാഗമാകാൻ ശ്രദ്ധിക്കുക. ഇനി ഇ ശ്രം പദ്ധതിയുടെ ഭാഗമായി ഇ ശ്രം കാർഡുകൾ കൈവശം ഉള്ള ആളുകൾക്ക് 3000 രൂപ വരെ പ്രതിമാസം ലഭിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസരമാണ് എത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ശ്രം യോഗി മൻധൻ യോജന എന്ന പദ്ധതിയിലേക്ക് അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. കർഷകർ ആണെങ്കിൽ കിസാൻ മൻധൻ യോജന എന്ന പോർട്ടലിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.
60 വയസ്സിനുശേഷം 3000 രൂപ വീതം പെൻഷൻ ലഭ്യമാക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണിത്. അതുകൊണ്ടുതന്നെ പ്രതിമാസം ഒരു നിശ്ചിത തുക നിക്ഷേപിക്കേണ്ടത് ആയിട്ടുണ്ട്. വളരെ തുച്ഛമായ തുക മാത്രമാണ് ഈ പദ്ധതിയിലേക്ക് നിക്ഷേപിക്കേണ്ടത്. 40 വയസ്സുവരെ പ്രായമുള്ള ആളുകൾക്ക് അംഗങ്ങൾ ആകാവുന്നതാണ്. നിങ്ങൾ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായി തന്നെ കേന്ദ്രസർക്കാരും അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നതാണ്. ശേഷം കാലയളവ് തീരുന്നതോടെ പെൻഷനായി ലഭ്യമാക്കുകയാണ് ചെയ്യുന്നത്. വളരെ ഉപകാരപ്രദമായ ഒരു പെൻഷൻപദ്ധതി തന്നെയാണ് ഇത്. എല്ലാ അർഹരായ ഗുണഭോക്താക്കളും എത്രയും പെട്ടെന്ന് ഈ പദ്ധതിയിൽ അംഗങ്ങളാകാൻ ശ്രദ്ധിക്കുക.