ഇ – ശ്രം കാർഡ് എടുത്തവർക്ക് നിരവധി ആനുകൂല്യങ്ങൾ | 3000 രൂപ വീതം മാസം | കൂടുതൽ വിവരങ്ങൾ അറിയാം
നിരവധി ആനുകൂല്യങ്ങൾ അസംഘടിത മേഖലയിൽ ഉള്ളവർക്ക് നൽകുന്നതിനു വേണ്ടിയാണ് ഇ ശ്രം പോർട്ടലിൽ രജിസ്ട്രേഷൻ കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. അസംഘടിത മേഖലയിൽ ജോലിചെയ്യുന്ന ഒരു വിധത്തിൽ പെട്ട എല്ലാവരും ഇപ്പോൾ ഈ പദ്ധതിയിലൂടെ രജിസ്ട്രേഷൻ നടത്തി വരികയാണ്. ബന്ധപ്പെട്ട യുഎഎൻ നമ്പർ ഉൾപ്പെടുന്ന ഒരു കാർഡ് ഇതിൻറെ ഭാഗമായി ഇവർക്ക് എല്ലാം തന്നെ ലഭിച്ചിട്ടുണ്ട്. അതുപോലെ ആധാർ കാർഡിന് സമമായി 12 യുഎഎൻ നമ്പർ കൂടി ഈ പദ്ധതിയുടെ ഭാഗമായി നമുക്ക് ലഭിച്ചിട്ടുണ്ട്.
എന്താണ്ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ? എന്തൊക്കെയാണ് ഗുണങ്ങളാണ് ഈ കാർഡ് എടുക്കുന്നതുകൊണ്ട് ലഭിക്കുക എന്ന് നമുക്ക് നോക്കാം. നിലവിൽ ഈ പദ്ധതിയുടെ ഭാഗമായിട്ടുള്ള രജിസ്ട്രേഷൻ ഈ മാസം 31 വരെ യാണ് എന്നാണ് ഇപ്പോൾ സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്. പോർട്ടലിലേക്ക് നമ്മുടെ മൊബൈൽ ഫോൺ വഴിയും അതല്ലാതെ അക്ഷയ ജനസേവന മറ്റ് ഓൺലൈൻ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
ഇതിൻറെ പിവിസി മോഡലിലും ലാമിനേറ്റ് ചെയ്ത് ആധാർ കാർഡ് രൂപത്തിലും തന്നെ ഇ ശ്രം കാർഡ് നമുക്ക് ലഭിക്കുന്നതാണ്. ഇതോടൊപ്പം തന്നെ കേന്ദ്ര സർക്കാരിൻറെ പക്കൽ നമ്മൾ എല്ലാ വിവരങ്ങളും രജിസ്ട്രേഷനിലൂടെ സമർപ്പിച്ചു കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി ബാങ്ക് അക്കൗണ്ട് കൂടി സമർപ്പിക്കേണ്ടതുണ്ട്. നമ്മുടെ അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപയുടെ സുരക്ഷാ ബീമാ യോജന എന്ന് പറയുന്ന കേന്ദ്രസർക്കാർ ഇൻഷുറൻസ് പദ്ധതിയിലൂടെ യുള്ള അംഗത്വം നമുക്ക് ഇതിൻറെ ഭാഗമായി ലഭിച്ചിട്ടുണ്ട്.
നമ്മൾ ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന വിവരങ്ങളിൽ നോമിനിയുടെ പേര്, ഡേറ്റ് ഓഫ് ബർത്ത് എന്നിവ അക്കൗണ്ടിൽ ഉണ്ട്. എന്തെങ്കിലും അപകടമരണം സംഭവിക്കുകയാണ് എങ്കിലും ഭാഗികമായ വൈകല്യങ്ങൾക്കോ നമ്മുടെ നോമിനിക്ക് ഇത് ക്ലെയിം ചെയ്യുന്നതിനുവേണ്ടി സാധിക്കും. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും നടപടിക്രമങ്ങളും നിലവിൽ 12 രൂപ പ്രീമിയം ഉള്ള ഈ ഒരു ഇൻഷൂറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബാങ്കിനെ സമീപിച്ചാൽ മതിയാകും.
നമ്മുടെ ആധാർ കാർഡുമായി മൊബൈൽ നമ്പർ ലിങ്ക്ചെ യ്തിരിക്കണം. എങ്കിൽ മാത്രമാണ് ഇതിൻറെ ആനുകൂല്യം ലഭിക്കുകയുള്ളു. ലിങ്ക് ചെയ്യാത്തവർക്ക് അക്ഷയകേന്ദ്രങ്ങൾ വഴി ലിങ്ക് ചെയ്ത ശേഷം വേണം പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ. മറ്റൊരു രേഖ എന്ന് പറയുന്നത് ബാങ്ക് അക്കൗണ്ട് ആണ്. ഈ പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് മാത്രമല്ല, കോവിഡ്മ ഹാമാരിയും മറ്റു പ്രളയ പശ്ചാത്തലം ഉണ്ടായിക്കഴിഞ്ഞാൽ കേന്ദ്ര സർക്കാരിനോ സംസ്ഥാന സർക്കാരിനോ നമ്മുടെ ബാങ്കിലേക്ക് ഡി ബി ടി സംവിധാനം വഴി തുക കൈമാറുന്നതിന് സാധിക്കും. ഒറ്റ പ്രോസസിങ് ലൂടെ തന്നെ അസംഘടിതമേഖലയിലെ ഈ കാർഡ് എടുത്തിട്ടുള്ള എല്ലാവർക്കും ഒരു നിശ്ചിത തുക ബാങ്ക് അക്കൗണ്ടിൽ എത്തിച്ചേരും.
പക്ഷേ അതിന് എന്തെങ്കിലും സാഹചര്യങ്ങൾ ഉണ്ടാകണമെന്ന് മാത്രം. പക്ഷേ അത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. എന്തെങ്കിലും മഹാമാരി വന്നുകഴിഞ്ഞാൽ നിശ്ചിത തുക മാത്രമായിരിക്കും അക്കൗണ്ടിൽ എത്തിച്ചേരുന്നത്. പക്ഷേ നമുക്ക് ഉണ്ടാകുന്ന നഷ്ടം വളരെ വലുതായിരിക്കും. 3000 രൂപയുടെ പെൻഷൻ പദ്ധതികൾ ഉണ്ട്. ഇ ശ്രം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർ ഉണ്ടെങ്കിൽ അവർക്ക് കിസാൻ മൻധൻ യോജന അല്ലെങ്കിൽ ശ്രം യോഗി മൻധൻ യോജന എന്നുപറയുന്ന തൊഴിലാളികൾക്ക് വേണ്ടിയുള്ള മറ്റു പദ്ധതികളിലേക്ക് അപേക്ഷിക്കാം. 18 വയസ്സു മുതൽ 40 വയസ്സുവരെയുള്ള വർക്കാണ്. ഈ കാർഡ് എടുത്തവർക്ക് ഈ രണ്ടു പദ്ധതിയിലേക്ക് കൂടി അപേക്ഷിക്കാവുന്നതാണ്. ഇതിൽ നിശ്ചിത അംശദായം മാസമാസങ്ങളിൽ അടയ്ക്കണം. 60 വയസ്സിന് ശേഷമായിരിക്കും 3000 രൂപ വീതമുള്ള പെൻഷൻ ലഭിക്കുന്നത്.