ഇ – ശ്രം കാർഡ് എടുത്തവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കയാണെന്ന് അറിഞ്ഞോ? ഇനിയും ഒരുപാട് ആനുകൂല്യങ്ങൾ വരുന്നു

ഇ ശ്രം കാർഡ് നിലവിൽ ഒരുപാട് പേർ എടുത്തു കഴിഞ്ഞു. എന്നാൽ എടുക്കാത്തവരും ഉണ്ട്. അതുകൊണ്ട് തന്നെ ആളുകൾ ഇപ്പോഴും ഇതിന്റെ രെജിസ്ട്രേഷനു വേണ്ടി നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുന്നു. ഒരുപാട് ആനുകൂല്യങ്ങൾ ആണ് ഇ ശ്രം കാർഡ് വഴി ലഭിക്കുന്നത്. ആധാർ കാർഡ് പോലെ നമ്പർ ഉള്ള ഒരു കാർഡ് ആണ് ഇത്. ഇനിയും ഇതിനു വേണ്ടി അപേക്ഷിക്കാത്തവർ ഓൺലൈൻ കേന്ദ്രങ്ങൾ വഴി അപേക്ഷിച്ചു കാർഡ് സ്വന്തമാക്കുക.

ഈ പദ്ധതിയിലേക്ക് 16 വയസ്സ് മുതൽ 59 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഈ പദ്ധതിയുടെ ഭാഗമായി മറ്റു പല സംസ്ഥാനങ്ങളിലും പലവിധ ആനുകൂല്യങ്ങൾ ഇപ്പോൾ തന്നെ പ്രഖ്യാപിച്ചു തുടങ്ങി. ഉത്തർപ്രദേശ് അടക്കം ഉള്ള സംസ്ഥാനങ്ങളിൽ 1000 രൂപ പ്രഖ്യാപിച്ചു. മറ്റു പല സംസ്ഥാനങ്ങളിൽ ആകട്ടെ മാസം തോറും 500 രൂപ വിതരണം ചെയ്യുമെന്ന് തിരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വാഗ്ദാനങ്ങൾ വരുന്നുണ്ട്.

ഇ ശ്രം കാർഡ് എന്നു പറയുന്നത് അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിന് സർക്കാർ അനുവദിച്ച കാർഡ് ആണ്. ഈ പദ്ധതിയിലൂടെ കേരളത്തിലുള്ളവർക്ക് എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് നോക്കാം.

പ്രധാനമായി ലഭിക്കുന്നത് പ്രധാന മന്ത്രി സുരക്ഷ ബീമാ യോജന യുടെ ഭാഗമായി 2 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. അപകട മരണത്തിനാണ് 2 ലക്ഷം രൂപ ലഭിക്കുന്നത്. ഭാഗികമായ അംഗവൈകല്യം ഉണ്ടായാൽ 1 ലക്ഷം രൂപ ലഭിക്കും. അടുത്തത്, കിസാൻ മണ്ഡൻ യോജന വഴി കർഷകർക്ക് 3000 രൂപ വീതം മാസം ലഭിക്കും. അതിനു വേണ്ടി 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാൻ ആകുക.മറ്റൊരു പദ്ധതിയാണ് ശ്രം യോഗി മണ്ഡൻ യോജന. ഇത് കാർഷികേതര മേഖലയിൽ ഉള്ളവർക്ക് മാസം 3000 രൂപ വീതം ലഭിക്കുന്ന പദ്ധതിയാണ്. അടുത്ത പദ്ധതി അടൽ പെൻഷൻ യോജന എന്ന പദ്ധതിയാണ്. 5000 രൂപ വരെ പെൻഷൻ ലഭിക്കും. 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് ബാങ്ക് അക്കൗണ്ട്, ആധാർ കാർഡ്, മൊബൈൽ നമ്പർ, കിസാൻ മണ്ഡൻ യോജനയിലേക്ക് കരം അടച്ച റെസിപ്റ്റ് എന്നിവ കയ്യിൽ കരുതുക. ഇനിയും ഒരുപാട് ആനുകൂല്യങ്ങൾ ഇതിലൂടെ വരാൻ ഇരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. കോവിഡ് മഹാമാരി, പ്രളയം, മറ്റു എന്തെങ്കിലും അപകട സ്ഥിതി ഉണ്ടായാൽ അസംഘടിത മേഖലയിൽ ഉള്ളവർക്ക് ധന സഹായം ലഭിക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ഈ കാർഡ് കൊണ്ടു വന്നിട്ടുള്ളത്.

Similar Posts