ഇ-ശ്രം കാർഡ് എടുത്തവർക്ക് സർക്കാർ ധന സഹായം പ്രഖ്യാപിച്ചു, ഡിസംബർ 31 വരെ ഇതിലേക്ക് അപേക്ഷ സമർപ്പിക്കാം

ഇപ്പോൾ ഓൺലൈൻ സർവീസ് കേന്ദ്രങ്ങളിലെല്ലാം വൻതിരക്കാണ് അനുഭവപ്പെടുന്നത്. കാരണം ഇ ശ്രം എന്ന് പറയുന്ന പോർട്ടലിലേക്കുള്ള അസംഘടിത തൊഴിലാളികളുടെ രജിസ്ട്രേഷൻ. നിരവധി യായിട്ടുള്ള ആനുകൂല്യങ്ങൾ ഈ കാർഡ് ഉള്ളവർക്ക് ലഭിക്കുമെന്ന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഒന്നാകെ ഇപ്പോൾ നമ്മളെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട്  തന്നെ ഈ കാർഡ് എടുക്കുന്നതിന് ജനങ്ങൾ തിരക്കു കൂട്ടുന്നു.

പക്ഷേ ഒരുപാട് പേർ ഇത് ഇനിയും അറിയാൻ ബാക്കിയുണ്ട്. ഡിസംബർ 31 വരെ നമ്മുടെ സംസ്ഥാനത്തു ഈ അപേക്ഷക്ക് വേണ്ടിയുള്ള സമയമാണ് എന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരാണ് പദ്ധതി അവതരിപ്പിച്ചത് എങ്കിലും സംസ്ഥാന സർക്കാരിനോട് ഏറ്റവും വലിയ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ കൈമാറിയിരുന്നു.

അതായത് സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ ആനുകൂല്യങ്ങൾ വിതരണം ചെയ്യേണ്ട ഒരു സാഹചര്യം വന്നാൽ ആ രീതിയിലും, മഹാമാരിയുടെ കാലഘട്ടത്തിലെ പ്രതിസന്ധിഘട്ടത്തിലും നമ്മുടെ സംസ്ഥാനം അടിസ്ഥാനമാക്കിയ രാജ്യവ്യാപകമായ ഏതെങ്കിലും ധനസഹായ വിതരണം ചെയ്യുമ്പോൾ അത് ഈ അക്കൗണ്ടിലേക്കാണ് വിതരണം ചെയ്യുന്നതിനു വേണ്ടി വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് വേണ്ടിയും കേന്ദ്രസർക്കാർ തുനിയും.

അപ്പോൾ ഇതൊക്കെ വളരെ എളുപ്പത്തിൽ നടത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള കാർഡ് ജനങ്ങൾക്ക് നൽകിവരുന്നത്. അസംഘടിത തൊഴിലാളി എന്ന് പറയുമ്പോൾ തന്നെ നമുക്ക് പി എഫ് ആനുകൂല്യങ്ങളോ ഇ എസ് ഐ ആനുകൂല്യങ്ങളുടെ യോ പരിധിയിൽ പെടാത്ത വിവിധ ആളുകൾ ഉണ്ട്. നമ്മുടെ വീട്ടുജോലി, കാർഷികവൃത്തി ഉൾപ്പെടെ വിവിധങ്ങളായ ജോലികൾ ഈ പദ്ധതിക്ക് കീഴിൽ വരുന്നതാണ്. അസംഘടിത തൊഴിലാളികൾക്ക് പ്രത്യേകിച്ച് മറ്റ് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാത്ത ഒരു സാഹചര്യമുണ്ട്.

മഹാമാരിയുടെ സാഹചര്യത്തിലും മറ്റും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ മറ്റു ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് ഏതെങ്കിലും ധനസഹായം ലഭിച്ചു വരുമ്പോൾ ഇതിലൊന്നും പെടാത്ത ഒരു വിഭാഗം യാതൊരു ആനുകൂല്യവും ലഭിക്കാതെ വരുന്നു. അതോടൊപ്പം തന്നെ വരുമാനം നിൽക്കുന്ന സാഹചര്യവും ഉണ്ടാകുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ആശ്വാസമായി ഇത്തരത്തിൽ ധനസഹായം ആവിഷ്കരിക്കുമ്പോൾ സുഗമമായി നടത്തുന്നതിനു വേണ്ടിയാണ് തൊഴിലാളികൾക്ക് രജിസ്ട്രേഷൻ അഥവാ കാർഡ് ആവശ്യമായി വരുന്നത്.

ഇതിൻറെ ആദ്യ ഘട്ടത്തിലേക്ക് പരിഗണിച്ചിരിക്കുന്നത് 2 ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷയാണ്. അപകട ഇൻഷ്വറൻസ് പരിരക്ഷ. അസംഘടിത തൊഴിലാളികൾക്ക് എല്ലാം ഇത് ലഭിക്കും. അതിൽ രജിസ്റ്റർ ചെയ്ത ഏവർക്കും ആദ്യഘട്ടത്തിന് ഇൻഷുറൻസ് കേന്ദ്രസർക്കാർ ആണ് നൽകുക. അത് കഴിഞ്ഞ് തൊട്ടടുത്ത വർഷം മുതൽ അടച്ചു തുടങ്ങിയാൽ മതിയാകും. അത് വളരെ നിസ്സാരമായി ഇരിക്കുകയും ചെയ്യും.

എന്തെങ്കിലും അപകടം മരണം സംഭവിച്ചു കഴിഞ്ഞാൽ നോമിനിക്ക് ലഭിക്കുന്നത് രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് ആണ്. ഭാഗിക വൈകല്യങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ സഹായധനം ഈ പദ്ധതിയുടെ അനുകൂലമായി ലഭിക്കും. ഈ പദ്ധതിയിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ ഒരുപാട് ഇനിയും നമ്മുടെ നാട്ടിലുണ്ട്.

ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം, വ്യക്തികളുടെ എല്ലാം ആധാർ കാർഡ് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിട്ടുണ്ടാകണം. എങ്കിൽ മാത്രമാണ് രജിസ്ട്രേഷൻ സാധ്യമാകുകയുള്ളൂ. അക്ഷയകേന്ദ്രങ്ങൾ വഴി മാത്രമാണ് ഇത് നടപ്പിലാക്കുക യുള്ളൂ. ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ കയ്യിൽ ഉണ്ടാകണം. ഈ കൃത്യമായ രേഖകൾ കൂടി വേണം അപേക്ഷ സമർപ്പിക്കാൻ.

Similar Posts