ഇ ശ്രം കാർഡ് എടുത്തില്ലേ?? കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ അറിയിപ്പ്..!!

നമ്മുടെ സംസ്ഥാനത്തെ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് വളരെ സന്തോഷകരമായ വാർത്തയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. നമ്മുടെ സംസ്ഥാനത്തും ഒട്ടനവധി ആളുകൾ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.

ഒരു പ്രത്യേക യൂണിയനോ പി എഫ്, ഇ എസ് ഐ, മറ്റ് ഇൻഷുറൻസുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കാതെ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും അസംഘടിത തൊഴിലാളികൾ ആണ്. നമ്മുടെ രാജ്യത്ത് അസംഘടിത തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും ഇൻഷുറൻസ് പരിരക്ഷയും നൽകുന്നതിന് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് ഇ-ശ്രം . ഈ പദ്ധതി വഴി ഒരു തൊഴിൽകാർഡ് എല്ലാ പദ്ധതി ഉപഭോക്താക്കൾക്കും ലഭിക്കുന്നു. ഇതുവഴി തൊഴിലാളികൾക്ക് സൗജന്യമായി രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നു.

നമ്മുടെ സംസ്ഥാനത്തും കൂടുതൽ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് ഇ-ശ്രം കാർഡ് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ മറ്റൊരു ആശ്വാസകരമായ വാർത്ത കൂടി ഈ പദ്ധതിയെ സംബന്ധിച്ച് വന്നിട്ടുണ്ട്. അതായത് നമ്മുടെ സംസ്ഥാനത്തെ കുടുംബശ്രീ പദ്ധതിയിൽ ഉൾപ്പെട്ട സ്ത്രീകൾക്കും ഇ-ശ്രം കാർഡ് എടുക്കുന്നതിനുള്ള അവസരമുണ്ട്. അടുത്തുള്ള ഓൺലൈൻ സർവീസ് കേന്ദ്രങ്ങളിൽനിന്ന് ഇതിനായുള്ള അപേക്ഷ നൽകാവുന്നതാണ്. ആയതിനാൽ കേന്ദ്ര സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി എല്ലാ അസംഘടിത മേഖലയിലും പ്രവർത്തിക്കുന്ന തൊഴിലാളികളും ഇ-ശ്രം തൊഴിൽ കാർഡ് എടുക്കാൻ ശ്രദ്ധിക്കുക.

Similar Posts