ഈടില്ലാതെ ഇനി 10 ലക്ഷം രൂപ ലോണായി ലഭിക്കും; ഇത് അറിയാതെ പോകരുത്!
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഈടില്ലാതെയുള്ള ഈ ലോൺ പദ്ധതിയുടെ പേര് PMEGP (പ്രൈം മിനിസ്റ്റർ എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം) എന്നാണ്.2008 ലെ മൻമോഹൻ സർക്കാർ ആണ് ഈ ഒരു പദ്ധതി ഇമ്പ്ലിമെൻറ് ചെയ്തത്.രാജ്യത്ത് തൊഴിൽ ഇല്ലായ്മ കൂടിയപ്പോൾ ഇവിടെ സംരംഭകരെ ഉണ്ടാക്കിഎടുക്കാം അതിലൂടെ ഒരുപാട് തൊഴിലവസരങ്ങൾ സൃഷ്ടിക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രൊജക്റ്റ് കൊണ്ടുവന്നത്.
സാധാരണ ഗതിയിൽ നമ്മൾ ഒരു ബാങ്കിൽ നിന്ന് ലോൺ എടുക്കാൻ പോയാൽ ലോൺ ലഭിക്കാൻ വീടിന്റെ ആധാരം പോലുള്ള മതിയായ ഈടുകൾ ആവശ്യമാണ്.എന്നാൽ ഈ പദ്ധതി പ്രകാരം ലോൺ എടുക്കാൻ ഒരു തരത്തിലുള്ള ഈടും ആവശ്യം വരുന്നില്ല.
നിങ്ങൾ ഈ ഒരു സ്‌കീം സർവ്വീസ് സെക്ടറിലാണ് ബിസിനെസ്സ് ചെയ്യുന്നതെങ്കിൽ 10 ലക്ഷം രൂപ വരെ നിങ്ങൾക്ക് ലഭിക്കുന്നതാണ്.ഇനി നിങ്ങൾ പുതിയൊരു പ്രോഡക്റ്റ് നിർമ്മിക്കാനാണ് ബിസിനെസ്സ് തുടങ്ങുന്നതെങ്കിൽ 25 ലക്ഷം വരെ നിങ്ങൾക്ക് ലഭിക്കും.
10 ലക്ഷം രൂപ നമ്മൾ ഈടില്ലാതെ ലോണായി എടുക്കുമ്പോൾ 15 മുതൽ 35 % വരെ സബ്‌സിഡിയും ലഭിക്കുന്നു.ഈ സബ്സിഡി 3 വർഷം കഴിയുമ്പോ നമ്മുടെ ലോണിലേക്ക് അപ്ലൈ ചെയ്യും. അത് നമ്മൾ തിരിച്ചടയ്ക്കണ്ട.നമ്മൾ റൂറൽ ഏരിയയിലാണ് ബിസിനെസ്സ് തുടങ്ങുന്നതെങ്കിൽ 25 % വും അർബൻ ഏരിയയിലാണ് ബിസിനെസ്സ് തുടങ്ങുന്നതെങ്കിൽ 15 % വുമാണ് നമുക്ക് സബ്സിഡി ലഭിക്കുന്നത്.കൂടാതെ വനിതകൾ ,വിമുക്ത ഭടന്മാർ,ന്യൂനപക്ഷ വിഭാഗം ,പട്ടിക ജാതി / പട്ടിക വർഗ്ഗങ്ങൾ എന്നിവർക്ക് സബ്സിഡിയിൽ ഇതിൽ നിന്നും 10 % കൂടി സബ്സിഡി അധികമായി ലഭിക്കും.
ഈ ലോണിനായി ആധാർ കാർഡ്,പാൻ കാർഡ് ,SSLC സെര്ടിഫിക്കറ്റിന്റെ കോപ്പി ,റേഷൻ കാർഡ് ,ബിസിനസ്സിന്റെ ഒരു പ്രൊജക്റ്റ് റിപ്പോർട്ട് എന്നിവ സമർപ്പിക്കണം.സമർപ്പിക്കേണ്ടത് നിങ്ങളുടെ താലൂക്കാണെങ്കിൽ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലും അല്ലെങ്കിൽ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും സമർപ്പിച്ചാൽ മതി.അതിനു ശേഷം നമുക്ക് ഒരു EDP ട്രെയിനിങ് ആവശ്യമാണ്.10 ദിവസത്തെ പരിശീലന ക്ലാസ്സ് ഉണ്ടാകുന്നതാണ്.നല്ലൊരു ബിസിനസ്സ്കാരനാകുന്നതെങ്ങനെ? കസ്റ്റമേഴ്സിനോട് എങ്ങനെ പെരുമാറണം?തുടങ്ങിയവ ആകും ക്‌ളാസ്സിൽ പരിശീലിപ്പിക്കുന്നത്.ആ ക്ലാസ്സിൽ നിന്നും തരുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പിയും ഇതിനൊപ്പം വെയ്ക്കുക.ഡിഐസി ഓഫീസിൽ ഈ രേഖകൾ എത്തിയ ശേഷം നമ്മളെ ഇന്റർവ്യൂ നു ക്ഷണിക്കുന്നതായിരിക്കും.