ഈ ടിപ്‌സുകൾ ഒക്കെ ഇത്രേം നാൾ ആയിട്ടും വീട്ടമ്മമാർ അറിയാതെ പോയല്ലോ?

അടുക്കളയിൽ ഉപകാരപ്പെടുന്ന കുറച്ചു ടിപ്സാണ് ഇവിടെ പറയുന്നത്. ഇതിൽ പറയുന്ന ചില ടിപ്സൊക്കെ നിങ്ങൾക്ക് അറിയാമായിരിക്കും. അറിയാത്തതുണ്ടെങ്കിൽ തീർച്ചയായും ഉപകാരപ്പെടും.

ആദ്യത്തേത് നമുക്ക് നോക്കാം. അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് തക്കാളി. തക്കാളിയുടെ തൊലി കഴിക്കാൻ ചിലർക്ക് ഇഷ്ടമുണ്ടാവില്ല. തൊലി എളുപ്പത്തിൽ മാറ്റേണ്ട ടിപ്സാണ് പറയുന്നത്. ആദ്യം തക്കാളിയുടെ മുകളിൽ കത്തി കൊണ്ട് 4 വര നീളത്തിൽ വരയുക. എന്നിട്ട് ഒരു പാത്രത്തിൽ വെള്ളം നിറച്ച് വെച്ച് അതിലിട്ട് തിളപ്പിക്കുക. ഇനി തീ ഓഫ് ചെയ്ത് രണ്ട് മിനിറ്റ് മൂടി വയ്ക്കണം. ഇനി വെള്ളത്തിൽ നിന്ന് എടുത്ത് ചൂട് മാറിയാൽ അതിന്റെ തൊലി കളയാം.

രണ്ടാമത്തെ ടിപ്സ് നോക്കാം. നമ്മൾ ചോറോ ബിരിയാണിയോ വെക്കുമ്പോൾ വെന്തുകഴിഞ്ഞാൽ വെള്ളം വാരാൻ ഒരു അരിപ്പയിൽ വെയ്ക്കുകയാണ് ചെയ്യാറ്. നമ്മൾ തീ ഓഫ് ചെയ്തിട്ടാണ് വെള്ളം ഊറ്റാറ്. എന്നാൽ ചോറ് വെള്ളം കെട്ടിനിൽക്കാതെയും അധികം വെന്തു പോകാതെയും കിട്ടാൻ തീ ഓഫ് ചെയ്യാതെ തീ കുറച്ചിട്ട് ഊറ്റിയാൽ മതി.

ഇനി മൂന്നാമത്തെ ടിപ്സ് നോക്കാം. നമ്മൾ ഇഡ്ഡലിക്കും ദോശയ്ക്കും അരി അരയ്ക്കുമ്പോൾ ചോറ് ചേർക്കാറുണ്ട്. ചോറ് തണുപ്പിക്കുകയും ചെയ്യാതെയാണ് നമ്മൾ ചേർക്കാറ്. എന്നാൽ ഫ്രിഡ്ജിൽ വെച്ച ശേഷം ഒന്നരച്ചു നോക്കൂ. നിങ്ങൾ ഫ്രീസറിൽ വെയ്ക്കുന്നതാണെങ്കിൽ അരമണിക്കൂറും താഴെ ആണെങ്കിൽ ഒരു മണിക്കൂർ വെയ്ക്കുക. ഇനി അരയ്ക്കുക. അപ്പോൾ ദോശയും ഇഡ്ഡലിയുമൊക്കെ സോഫ്റ്റ് ആയിട്ട് കിട്ടും.

ഇനി നാലാമത്തെ ടിപ്സ് നോക്കാം. നമ്മൾ പരിപ്പ് ഉപയോഗിക്കുമ്പോൾ മൂന്ന് പ്രാവശ്യമൊക്കെ കൈകൊണ്ട് നല്ലവണ്ണം കഴുകാറുണ്ട്. കഴുകുമ്പോൾ ഒന്നോ രണ്ടോ പരിപ്പൊക്കെ ബേസിനിലേക്കൂടി പോകാറുണ്ട്. എന്നാൽ അങ്ങനെ പോകാതെ കഴുകാൻ ഒരു വഴിയുണ്ട്. ചെറിയ വിലയ്ക്ക് തന്നെ നമുക്ക് അരിപ്പയോ ഊറ്റ പാത്രമോ ഒക്കെ ഷോപ്പിൽ നിന്നും വാങ്ങാൻ കിട്ടും. ആദ്യം ഒരു വലിയ പാത്രമെടുത്ത് അതിൽ വെള്ളം ഒഴിക്കുക. അതിലേക്ക് പരിപ്പിട്ട ഊറ്റ പാത്രം ഇറക്കിവയ്ക്കുക. വെള്ളത്തിൽ ഇറക്കി വെക്കുക എന്നിട്ട് കൈ കൊണ്ട് നല്ലവണ്ണം കഴുകുക. എന്നിട്ട് വെള്ളത്തിൽ നിന്ന് പൊന്തിച്ചടുക്കുക. അപ്പോൾ അതിലെ വെള്ളവും പൊടികളുമൊക്കെ അടിയിലേക്ക് പോവുകയും പരിപ്പ് അരിപ്പയിൽ നിൽക്കുകയും ചെയ്യും.

ഇനി അഞ്ചാമത്തെ ടിപ്സ് നോക്കാം. നമ്മൾ കുക്കറിൽ പരിപ്പും ബീഫും ഒക്കെ വേവിക്കാറുണ്ട്. വെള്ളം കൂടുതൽ വെച്ചാൽ വിസിൽ വരുമ്പോൾ മൂടിയൊക്കെ വൃത്തികേടാകും. അത് വൃത്തിയാക്കാൻ കുറച്ചു ബുദ്ധിമുട്ടായിരിക്കും. എന്നാൽ അങ്ങനെ തിളച്ച് മറിയാതിരിക്കാൻ ഒരു വഴിയുണ്ട്. കുട്ടികളുടെയൊക്കെ പഴയ ടീഷേർട്ട് നിങ്ങളുടെ വീട്ടിൽ ഉണ്ടാവില്ലേ. അത് ബനിയൻ തുണി തന്നെ ആയിരിക്കണം. തുണി നിവർത്തി വെച്ച് കുക്കറിന്റെ മൂടി വെയ്ക്കുക. മൂടിയുടെ ചുറ്റും പേനയോ പെൻസിലോ കൊണ്ട് വട്ടത്തിൽ വരയ്ക്കുക. ഇനി മൂടി എടുത്ത് കത്രിക കൊണ്ട് മുറിച്ചെടുക്കാം. ഇനി അതിനെ നാലായി മടക്കുക. എന്നിട്ട് അതിന്റെ നടുഭാഗത്ത് കുറച്ച് വലുതായി മുറിക്കുക. ഇനി കുക്കറിൽ മൂടി ഇട്ട് അതിൻെറ പുറത്തുകൂടി ഈ തുണി ഇടുക. അപ്പോൾ വിസിൽ വരുമ്പോൾ ആ തുണിയിൽ മാത്രമേ അഴുക്ക് ആവുകയുള്ളൂ. ഈ ടിപ്സെല്ലാം നിങ്ങൾ ചെയ്തു നോക്കൂ. തികച്ചും യൂസ്ഫുൾ ആയിരിക്കും.