ഈ മെഡിക്കൽ ഇൻഷുറൻസും ലൈഫ് ഇൻഷുറൻസും ഇനിയും നിങ്ങൾ എടുത്തില്ലേ? നാളെക്കായുള്ള മുൻകരുതൽ

ഇൻഷുറൻസ് ഇല്ലാതെ ഇനി ജീവിക്കാൻ കഴിയാത്ത കാലമാണ് വരുന്നത്. ഒരു മെഡിക്കൽ ഇൻഷുറൻസും ലൈഫ് ഇൻഷുറൻസും ഓരോരുത്തരുടെയും ജീവിതത്തിൽ അഭിവാജ്യഘടകം തന്നെയായി മാറിയിരിക്കുന്നു ഇപ്പോൾ. ഇൻഷുറൻസിനായി ആയി പണം മുടക്കുവാൻ ഇല്ലാത്തവർക്ക് ചെറിയൊരു തുക നീക്കി വെച്ചു കഴിഞ്ഞാൽ രണ്ട് ലക്ഷം രൂപ വീതം ഇൻഷുറൻസ് ലഭിക്കുന്ന പദ്ധതികൾ സർക്കാർ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

പൊതുമേഖലാ ബാങ്കായ എസ്ബിഐ ഉൾപ്പെടെ ഇൻഷുറൻസ് സംരക്ഷണം ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ഇൻഷുറൻസിനെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ ഉയർത്തിയിട്ടുമുണ്ട്. സമൂഹത്തിലെ എല്ലാവർക്കും ഇൻഷുറൻസ് സംരക്ഷണം ഉറപ്പാക്കുന്നതിന് ഭാഗമായിട്ടുള്ള ഇൻഷുറൻസ് പദ്ധതികളാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന യും പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമാ യോജനയും.

സുരക്ഷാ ബീമാ യോജന ആക്സിഡൻറ് ഇൻഷുറൻ സും ജീവൻ ജ്യോതി ഭീമാ യോജന ലൈഫ് ഇൻഷുറൻസും ആണ് നൽകി വരുന്നത്. 12 രൂപയുടെ പ്രീമിയം അടച്ചു കഴിഞ്ഞാൽ രണ്ട് ലക്ഷം രൂപയാണ് സുരക്ഷാ ബീമാ യോജനക്ക് കീഴിൽ ലഭിക്കുന്നത്. 330 രൂപ പ്രീമിയം അടച്ചു കഴിഞ്ഞാൽ രണ്ട് ലക്ഷം രൂപ ജീവൻ ജ്യോതി ഭീമാ പദ്ധതിക്ക് കീഴിൽ ലഭിക്കുന്നതാണ്. ഇൻഷുറൻസ് എടുത്ത വ്യക്തി മരണമടഞ്ഞു കഴിഞ്ഞാൽ രണ്ടു ലക്ഷം രൂപയാണ് നോമിനിക്ക് ലഭിക്കുക. രണ്ട് പദ്ധതികളിലും ആയി 342 രൂപയാണ് നാല് ലക്ഷം രൂപ പരിരക്ഷ ലഭിക്കണമെങ്കിൽ 342 രൂപയ്ക്ക് നാല് ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുമെന്ന് എൻഡിഎ റിപ്പോർട്ട് ചെയ്യുന്നു.

ഒറ്റ വർഷത്തേക്കാണ് ഈ ഇൻഷുറൻസ് പദ്ധതി. അംഗമായാൽ തുക സേവിങ്സ് അക്കൗണ്ടിൽ നിന്ന് തന്നെ ഈടാക്കി കൊള്ളും. 18 മുതൽ 50 വയസ്സുവരെ പ്രായമുള്ള ആർക്കും പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമാ യോജനയിൽ അംഗമാകാം. ജൂൺ ഒന്നു മുതൽ മെയ് 31 വരെയാണ് ഇൻഷുറൻസ് കാലാവധി. സുരക്ഷാ ബീമാ യോജന പദ്ധതി കീഴിൽ 18 വയസ്സു മുതൽ 70 വയസ്സ് വരെയുള്ള ആർക്കും അംഗമാകാം. പദ്ധതിയിൽ അംഗമായ ഒരാൾക്ക് ഭാഗികമായോ സ്ഥിരമായോ വൈകല്യം സംഭവിച്ചാൽ ഒരു ലക്ഷം രൂപയായിരിക്കും ലഭിക്കുക. അഥവാ മരണം സംഭവിച്ചു കഴിഞ്ഞാൽ രണ്ടു ലക്ഷം രൂപ ലഭിക്കുന്നതാണ്. വളരെ ചെറിയ തുക മുടക്കി ആർക്കും ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കും.

Similar Posts