ഉപയോഗ ശൂന്യമായ ബോട്ടിൽ ഉണ്ടോ? കളയല്ലേ, ഏറെ ഉപകാരപ്പെടുന്ന ഒരു അറിവ്
നമ്മുടെ വീട്ടിലെ പല സാധനങ്ങളും നമ്മുടെ ഉപയോഗത്തിന് ശേഷം വലിച്ചെറിയുകയാണ് പതിവ്. നമ്മൾ നമ്മുടെ കുറച്ചു സമയം ചെലവഴിക്കുക ആണെങ്കിൽ നമുക്ക് ഇവയെല്ലാം വീണ്ടും ഉപകാരപ്രദം ആകാവുന്നതാണ്. നമ്മുടെ ഹാർപിക് ബോട്ടിൽ കൊണ്ട് ഒരു മൊബൈൽ ഹോൾഡർ ഉണ്ടാക്കിയാലോ.
ഹാർപിക് ബോട്ടിൽ കൊണ്ട് ഇങ്ങനെയും ഒരു ഉപകാരം ഉണ്ടായിരുന്നോ? നമ്മുടെ വീട്ടിൽ എല്ലാം ഇപ്പോ എല്ലാവരും തന്നെ ഹാർപിക് വാങ്ങുന്നവരാണ് യൂസ് ചെയ്യുന്നവരാണ്. ഈ ഹാർപ്പിക്ക് ബോട്ടിൽ കൊണ്ട് ഐഡിയ ഉണ്ട് നമുക്ക് എന്താണെന്ന് നോക്കാം. ഒരു ഹാർപിക്കിന്റെ ബോട്ടിൽ കഴുകി ക്ലീൻ ചെയ്ത് എടുക്കുക. എന്നിട്ട് ആ ബോട്ടിലിന്റെ മുകളിൽ ഒരു മാർക്കർ പെന്നോ പെൻസിലോ ഉപയോഗിച്ച് ഒരു സ്ക്വയർ ഷേപ്പ് അടയാളപ്പെടുത്തുക. അത് ഒരു കട്ട്റോ അതല്ലെങ്കിൽ കത്തി ഉപയോഗിച്ച് കച്ച എടുക്കുക. ഇനി ആ ബോട്ടിൽ നെ നമുക്ക് ഒന്നു ഡെക്കറേറ്റ് ചെയ്തെടുക്കാം. നിങ്ങൾക്ക് വേണമെങ്കിൽ ഫാബ്രിക് പെയിന്റ് വെച്ച് പെയിന്റ് ചെയ്യാം അതല്ലെങ്കിൽ നല്ല ഭംഗിയുള്ള തുണി ഉണ്ടെങ്കിൽ നമുക്ക് ഗ്ലൂ ഗൺ വെച്ചിട്ട് ഈ ഹാർപിക് ബോട്ടിൽ ഒട്ടിച്ചു കൊടുക്കാം. അതുമല്ലെങ്കിൽ ഗലിറ്ററിൽ ടേപ്പ് ഉപയോഗിച്ച് നിങ്ങൾക്കു ബോട്ടിലിനെ അലങ്കരിച്ച് എടുക്കാം. ഇനി നിങ്ങളുടെ ചാർജറിനെ അളവ് എടുത്തതിനുശേഷം ഹാപ്പി ബോട്ടിലെ മുകൾഭാഗത്തായി അതൊന്നു അടയാളപ്പെടുത്തുക. അതിനുശേഷം ഒരു കത്തിയോ കട്ടർ ഉപയോഗിച്ച് ആ ഭാഗം ഒന്ന് കട്ട് ചെയ്ത് മാറ്റുക’ ഇനി നിങ്ങൾക്ക് മൊബൈൽ ചാർജ് ചെയ്യാൻ വെക്കാം. നമ്മൾക്ക് ഏത് ഹോൾഡർ വേണമെങ്കിലും ടേബിൾ ഒന്നുമില്ലെങ്കിലും നമ്മൾക്ക് മൊബൈൽ ചാർജ് ചെയ്യാൻ വളരെ ഉപകാരപ്രദം ആണിത്.
ഇത് ഒരു ബുദ്ധിമുട്ടുള്ള കാര്യമേയല്ല നിങ്ങളുടെ ഫോണിന്റെ യും ചാർജറിനെ യും അളവിനനുസരിച്ച് ഒന്ന് കട്ട് ചെയ്യുകയേ വേണ്ടതുള്ളൂ. നിങ്ങൾ ഇതൊന്നു ട്രൈ ചെയ്തു നോക്കണേ. ഇത് എല്ലാവർക്കും വളരെ ഉപകാരപ്രദമായിരിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ