ഉപ്പ് കട്ടപിടിക്കാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി..!! ഇതുവരെയും ഇത് അറിയാതെ പോയല്ലോ..!! ഉപകാരപ്രദമായ ടിപ്..!!

നമ്മുടെ വീടുകളിൽ നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ്‌. ഉപ്പില്ലാത്ത ഒരു വീടും കാണില്ല. കാരണം എല്ലാ വീട്ടിലും വളരെയധികം പ്രാധാന്യമുള്ള ഒരു ഘടകമാണിത്. ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കുമ്പോൾ ഏറ്റവും അടിസ്ഥാനമായി നമ്മൾ ചേർക്കേണ്ട ഒന്നാണ് ഉപ്പ്. നമ്മൾ സാധാരണ കടകളിൽ നിന്നും പായ്ക്കറ്റിൽ ഉപ്പ് വാങ്ങിയതിനു ശേഷം വീട്ടിൽ ടിന്നുകളിൽ ആക്കി വെക്കുകയാണ് ചെയ്യാറുള്ളത്.

എന്നാൽ ഇങ്ങനെ പ്ലാസ്റ്റികിന്റെയോ ചില്ലിന്റെയോ ടിന്നുകളിൽ ഉപ്പ്‌ ഇട്ടു സൂക്ഷിക്കുമ്പോൾ കുറച്ചുകാലം കഴിഞ്ഞാൽ വായു കയറിയും ഈർപ്പം കയറിയും ഉപ്പ്‌ കട്ടപിടിക്കാറുണ്ട്. ഇങ്ങനെ കട്ട പിടിച്ചിരിക്കുന്ന ഉപ്പ് ടിന്നിൽ നിന്നും എടുക്കുന്നതിന് ചിലപ്പോ പ്രയാസം നേരിടാറുണ്ട്. ഈ പ്രശ്നം ഒട്ടുമിക്ക വീടുകളിലും ആളുകൾ നേടാനുള്ളതാണ്. എന്നാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ട്. ഇതിനായി നമുക്ക് ആവശ്യമുള്ളത് നമ്മളെല്ലാം വീടുകളിൽ ചോറ് വെക്കാൻ ഉപയോഗിക്കുന്ന അരി ആണ്.

ഉപ്പിന്റെ പാത്രത്തിൽ രണ്ട് ടേബിൾസ്പൂൺ അരി എടുത്ത് ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്താൽ മാത്രം മതി. പിന്നീട് പാത്രത്തിലെ ഉപ്പ് കട്ടപിടിക്കല്ല . മാത്രമല്ല ഉപ്പ് പിന്നീട് എടുക്കാനും വളരെയധികം എളുപ്പമായിരിക്കും. ഇത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ടിപ്പ് ആണ്. ആയതിനാൽ ഇത് എല്ലാവരും പരീക്ഷിച്ചു നോക്കൂ. ഫലം ഉറപ്പ്.

Similar Posts