ഉപ്പ് കൊണ്ട് ഇങ്ങനെയും ഗുണങ്ങളോ.!! ഇത്ര കാലം ആരും അറിയാതെ പോയ ഉപകാരങ്ങൾ ഇവയാണ്..!!

ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുന്നത് പോലും ആലോചിക്കാൻ പറ്റാത്ത കാര്യമാണ്. എന്നാൽ വിഭവങ്ങളിലെ രുചി കൂട്ടുക മാത്രമല്ല ഉപ്പുകൊണ്ട് ചെയ്യാൻ സാധിക്കുന്ന കാര്യം. കേശസംരക്ഷണത്തിനും, ചർമ്മസംരക്ഷണത്തിനും ഉപ്പ് എങ്ങനെ ഉപയോഗിക്കാമെന്ന് ഇവിടെ പരിശോധിക്കാം.

ഉപ്പിൽ മഗ്നീഷ്യം, സോഡിയം, ഇരുമ്പ്, ചെമ്പ്, പൊട്ടാസ്യം, കാൽസ്യം, സോഡിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം നമ്മുടെ ചർമ്മത്തിനും മുടിക്കും വളരെ ഗുണം ചെയ്യുന്നവയാണ്. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ഏറ്റവും മികച്ച ക്ലൻസർ ആണ് ഉപ്പ് എന്നത്. ഇത് നമ്മുടെ ചാർമ്മത്തിന്റെ സുഷിരങ്ങളിലേക്ക് ഇറങ്ങുകയും വൃത്തിയാക്കുകയും ചെയ്യുന്നു.

അതേസമയം നമ്മുടെ കോശങ്ങളെ മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കുന്നു. അതിനുശേഷം പൊടിച്ച ഉപ്പ് തക്കാളിയിൽ മുക്കി മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാൻ സഹായിക്കുന്നു. തക്കാളി ജ്യൂസ് ഉണ്ടാക്കിയ ശേഷം, അതിൽ ഉപ്പ് ചേർത്ത് ഒരു കോട്ടൺ തുണിയിൽ മുക്കുക. ശേഷം മുഖക്കുരുവിനു മേലെ വെക്കാവുന്നതാണ്. അര സ്പൂണ് ഉപ്പ് എടുത്ത് അതിലേക്ക് ഒരു സ്പൂൺ തേൻ മിക്സ് ചെയ്ത് മുഖക്കുരുവിന് മേലെ പുരട്ടുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് വരണ്ട ചർമം ഒഴിവാക്കാൻ സഹായിക്കും.

 

 

Similar Posts