ഉറക്കമില്ലായ്മ എളുപ്പത്തിൽ പരിഹരിക്കാം..! ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി.!!

മിക്ക ആളുകളും ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമായിരിക്കും ഉറക്കമില്ലായ്മ എന്നത്. പല കാരണങ്ങൾ കൊണ്ടും ഇത് സംഭവിക്കാറുണ്ട്. ഉൽക്കണ്ഠ, മറ്റ് രോഗങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് ഉറക്കമില്ലായ്മ എന്ന അവസ്ഥ വന്ന് ചേരാം.

എന്നാൽ മിക്ക ആളുകൾക്കും ഉറക്കമില്ലായ്മ
അനുഭവപ്പെടുന്നത് പ്രധാന കാരണങ്ങളൊന്നും ഇല്ലാതെ തന്നെ ആകാം. ഇങ്ങനെയുള്ള ആളുകൾക്ക് പെട്ടെന്ന് തന്നെ ഉറങ്ങാനുള്ള ചില സൂത്രപ്പണികൾ ഇവിടെ പരിശോധിക്കാം. ഉറങ്ങാൻ പോകുമ്പോൾ പലപ്പോഴും ഫോണിൽ നോക്കി ഇരിക്കുന്ന ഒരു പ്രവണത ഇന്നത്തെ തലമുറയ്ക്ക് ഉണ്ട്.

ഇതുകൊണ്ട് തന്നെ ഉറക്കം വരാതിരിക്കാനുള്ള സാധ്യതകളുമുണ്ട്.  അതുകൊണ്ട് ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും മൊബൈൽ ഫോൺ എടുത്തു വയ്ക്കാനായി ശ്രദ്ധിക്കണം. ബെഡ്റൂമിൽ ചെറിയ ശബ്ദത്തിൽ പാട്ട് വയ്ക്കുന്നത് ഉറങ്ങാൻ സഹായിക്കുന്നു. ഇതുമാത്രമല്ല ഏതെങ്കിലും ഒരു ബുക്ക് ഉറങ്ങുന്ന സമയത്ത് വായിക്കാനായി ശ്രദ്ധിക്കണം. ഇതുകൂടാതെ ഉറക്കം വരാത്ത ആളുകൾ രാത്രി പാൽ കുടിക്കുന്നത് ഏറെ നല്ലതാണ്.  ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ എത്ര ഉറക്കം വരാത്ത ആളുകൾക്കും ഉറങ്ങാൻ സാധിക്കുന്നതാണ്.

Similar Posts