ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ട് ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ!! ഇതുവരെ അറിയാതെ പോയ ഉലുവ വെള്ളത്തിന്റെ അത്ഭുത ഗുണങ്ങൾ ഇവയാണ്..!!

നമ്മൾ മിക്ക ഭക്ഷണത്തിലും ഉൾപ്പെടുത്താറുള്ള ഒന്നാണ് ഉലുവ. ഇതിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, ഫോളിക് ആസിഡ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉലുവ വെള്ളം കുടിക്കുന്നത് നിരവധി രോഗങ്ങൾക്കുള്ള പരിഹാരമാണെന്ന് വിദഗ്ധർ ഇതിനോടകംതന്നെ കണ്ടെത്തിയിട്ടുണ്ട്. കുതിർത്ത ഉലുവ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതൽ ഉള്ള ആളുകൾ ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. ഉലുവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിലെ ദഹനപ്രക്രിയയെ ഇത് ത്വരിതപ്പെടുത്തുന്നു.

കൂടാതെ മലബന്ധം, അസിഡിറ്റി മുതലായവ തടയാനും ഏറെ നല്ലതാണ്. വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് വഴി വയറിനുള്ളിലെ അസിഡിറ്റി നീക്കം ചെയ്യുവാനും നല്ല ദഹനം പ്രദാനം ചെയ്യുവാനും സഹായിക്കുന്നു. മുലയൂട്ടുന്ന അമ്മമാർക്ക് പാൽ ഉൽപ്പാദനത്തിന് സഹായിക്കുന്നതിന് ഏറെ നല്ലതാണ് ഉലുവ. വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുമ്പോൾ ശരീരത്തിലെ ചൂട് ക്രമീകരിക്കുകയും ചെയ്യുന്നു.

കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കും. ചീത്ത കൊഴുപ്പ് അലിയിച്ച് കളയുന്നതിനും ഉലുവ വെള്ളം വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ഉലുവ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് വഴി ഇത്രയും ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്.

Similar Posts