എടിഎം കാർഡ് ഉള്ളവർക്ക് സന്തോഷവാർത്ത..!! അഞ്ച് ലക്ഷം രൂപവരെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും..!! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക..!!

നമ്മുടെ രാജ്യത്തെ ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന സേവനമാണ് ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ. നമ്മൾ മിക്കയാളുകൾക്കും ഇത്തരം എടിഎം കാർഡുകൾ ഉണ്ടായിരിക്കും. ഈ കാർഡുകൾ ഉപയോഗിച്ച് ഓൺലൈനായും എ ടി എം മെഷീനുകൾ വഴിയും പണമിടപാടുകൾ നടത്താൻ നമുക്ക് സാധിക്കും. എന്നാൽ ഇതിനുപുറമേ ഈ കാർഡുകൾ മറ്റൊരു കാര്യത്തിനും ഉപയോഗിക്കുന്നുണ്ട്. അതായത്, നമ്മൾ ഉപയോഗിക്കുന്ന എടിഎം കാർഡിന് ബാങ്കുകൾ സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകേണ്ടതാണ്. ഇക്കാര്യം പല ആളുകൾക്കും അറിയില്ല. ബാങ്കുകൾക്ക് ഈ കാര്യം അറിയാമെങ്കിലും പലപ്പോഴും ബാങ്കുകൾ ഈ വിവരം ഉപഭോക്താക്കളെ അറിയിക്കുന്നില്ല എന്നതാണ് സത്യം.

ഏതെങ്കിലും ദേശസാൽകൃത ബാങ്കിന്റെയോ മറ്റേത് ബാങ്കുകളുടെയോ എടിഎം സൗകര്യം നിങ്ങൾ 45 ദിവസത്തിൽ കൂടുതൽ ഉപയോഗിക്കുകയാണെങ്കിൽ ഇതിനോടൊപ്പം വരുന്ന ഇൻഷുറൻസ് പരിരക്ഷ സ്വീകരിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്. ക്ലാസിക് കാർഡുകൾക്ക് ഒരു ലക്ഷം രൂപയും പ്ലാറ്റിനം കാർഡുകൾക്ക് രണ്ടു ലക്ഷം രൂപയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. സാധാരണ മാസ്റ്റർ കാർഡുകൾക്ക് 50,000 രൂപയാണ് ഇൻഷുറൻസ് ലഭിക്കുന്നത്. മാസ്റ്റർ പ്ലാറ്റിനം കാർഡുകൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്.

എടിഎം ഉപഭോക്താവ് അപകടത്തിൽപെട്ട് കൈക്കോ കാലിനോ പരിക്കേൽക്കുകയാണെങ്കിൽ 50,000 രൂപ വരെ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ സാധിക്കും. അതുപോലെ അപകടത്തിൽ കൈകളും കാലുകളും നഷ്ടപ്പെടുകയാണെങ്കിൽ ഒരു ലക്ഷം രൂപ വരെയാണ് ഇൻഷുറൻസ് ലഭിക്കുക. ഉപഭോക്താവ് അപകടത്തിൽ മരണപ്പെടുകയാണെങ്കിൽ ഒരു ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ കാർഡിന് അനുസരിച്ച് ഇൻഷുറൻസ് ലഭിക്കുന്നതാണ്. ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് കാർഡ് ഉടമയുടെ നോമിനി ബന്ധപ്പെട്ട ബാങ്കിൽ അപേക്ഷ നൽകിയാൽ മതിയാകും. എല്ലാ ആളുകൾക്കും വളരെയധികം പ്രയോജനകരമാകുന്ന വിവരമാണ് ഇത്. ഈ സൗകര്യം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തുക.

Similar Posts