എത്ര കുടിച്ചാലും മതിവരാത്ത വെറൈറ്റിയായ ഒരു നാരങ്ങാ വെള്ളം

മലയാളികളെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഡ്രിങ്ക് ആണ് ലൈംജ്യൂസ് . ഇത് ഒരിക്കൽ പോലും കുടിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ക്ഷീണം മാറ്റാനും ദാഹം മാറാനും ഇതിനേക്കാൾ നല്ലൊരു പാനീയം വേറെയുണ്ടാവില്ല. ഇളം ചൂടുവെള്ളത്തിൽ ഇഞ്ചി ചേർത്ത് നാരങ്ങ വെള്ളം കുടിക്കുന്നത് പ്രതിരോധത്തിന് നല്ലതാണ്.

എന്നാലിതാ തികച്ചും വ്യത്യസ്തമായി ഒരു നാരങ്ങാവെള്ളം ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് ഇവിടെ പറയാൻ പോകുന്നത്. 2 ഗ്ലാസ് വലിയ നാരങ്ങാ വെള്ളത്തിന് വേണ്ട ചേരുവകൾ ഒരു നാരങ്ങയുടെ നീര്, ആവശ്യമുള്ള പഞ്ചസാര പൊടിച്ചത്, കുറച്ച് ഏലക്കായ തോട് കളഞ്ഞത്, 2 ടേബിൾ സ്പൂൺ തേങ്ങ ചിരകിയത്, ചെറിയ ഒരു കഷണം മാങ്ങ, ആവശ്യത്തിനു വെള്ളം എന്നിവയൊക്കെയാണ്. ഒരു ജാറെടുത്ത് അതിൽ നാരങ്ങയുടെ നീര് ഒഴിക്കുക. പിന്നെ പഞ്ചസാര ഇടാം. പൊടിച്ച പഞ്ചസാരയാണ് ഇടുന്നതെങ്കിൽ വേഗം അലിഞ്ഞുചേർന്ന് കൊള്ളും. ഇനി നല്ലൊരു ഫ്ലേവറിനായി അതിലേക്ക് ഏലക്കായ തോട് പൊളിച്ചുചേർക്കാം. പിന്നെ വേണ്ടത് ചിരവിയ തേങ്ങയാണ്. അതും ജാറിലേക്ക് ചേർക്കാം. ഇനി പ്രധാന ചേരുവയായ മാങ്ങയാണ് ഇടേണ്ടത്. നല്ല പഴുത്ത മാങ്ങ ആയാൽ നല്ലത്. അത് ചെറിയ കഷണം മാത്രമേ ഇടാൻ പാടുള്ളൂ. മാങ്ങയുടെ ചെറിയ ടെസ്റ്റ് മാത്രമേ ഇതിൽ വരാവൂ. നാരങ്ങയുടെയും മാങ്ങയുടെയും ടേസ്റ്റ് ഒരു മിച്ച് വരുമ്പോൾ വേറെ തന്നെയൊരു രുചി ആയിരിക്കും. ഇനി ജാറിൽ അരക്കപ്പ് തണുത്ത വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുക്കുക. പിന്നെ കുറച്ച് കൂടി ഒഴിച്ച് അടിക്കാം. എടുക്കാൻ നിങ്ങൾക്ക് ഐസ്കട്ടകളൊക്കെ ഇതിൽ ചേർക്കാം. ഒരിക്കൽ ഇത് കുടിച്ചാൽ നിങ്ങൾക്ക് വീണ്ടും കുടിക്കാൻ തോന്നും. തീർച്ച!

Similar Posts