എത്ര പോകാത്ത ചെളിയും ഷൂവിൽ നിന്നും, ചെരിപ്പിൽ നിന്നും നീക്കം ചെയ്യാം..! ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ..!!

ഷൂവിലും ചെരുപ്പിലും എല്ലാം പെട്ടെന്ന് ചെളിയാകുന്നത് എല്ലാവരെയും ഒരുപോലെ അലട്ടുന്ന കാര്യമാണ്. മാത്രമല്ല പലപ്പോഴും ചില ഷൂകളിലും, ചെരുപ്പിലും ചെളിയായി കഴിഞ്ഞാൽ പോകാൻ വളരെ ബുദ്ധിമുട്ടാണ്. എത്ര ഉരച്ച് തേച്ചു കഴുകിയാലും ചെളി പോവാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ഇതിനൊരു ഉഗ്രൻ പരിഹാരം ഇവിടെ പരിചയപ്പെടാം.

ഇതിനായി നമുക്ക് വേണ്ടത് അല്പം ബേക്കിംഗ് സോഡയാണ്. ഇതിലേക്ക് അല്പം സോപ്പുപൊടി ചേർത്തു കൊടുക്കണം. ഡിഷ് വാഷ് ആണെങ്കിലും മതിയാകും. ശേഷം ഇതിലേക്ക് അല്പം നാരങ്ങാനീര് ചേർത്ത് കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് അല്പം ഷാമ്പു കൂടി ചേർത്തു കൊടുക്കുക.

വീണ്ടും മിക്സ് ചെയ്തതിനുശേഷം വൃത്തിയാക്കേണ്ട ചെരുപ്പിലോ, ഷൂവിലോ നല്ലതുപോലെ തേച്ചുപിടിപ്പിക്കാൻ ശ്രദ്ധിക്കണം. ഇത് തേച്ചു പിടിപ്പിക്കുന്നതിനു മുൻപ് തന്നെ ഷൂവും, ചെരുപ്പും എല്ലാം ഒന്ന് നനച്ച് എടുക്കേണ്ടതാണ്. ഒരു 15 മിനിറ്റ് നേരത്തിനു ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഇത് ക്ലീൻ ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുമ്പോൾ നിങ്ങളുടെ ചെരുപ്പും, ഷൂവും എല്ലാം പുതുപുത്തനായി കിട്ടുന്നതായിരിക്കും. എല്ലാ ആളുകളും ഈയൊരു സൂത്രപ്പണി ട്രൈ ചെയ്തു നോക്കാൻ ശ്രദ്ധിക്കുക.

 

 

 

Similar Posts