എത്ര വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലേ?? എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്ത് നോക്കൂ..!!

ഭാരം കുറയ്ക്കാനായി നിരവധി വഴികൾ ട്രൈ ചെയ്തു നോക്കുന്ന ആളുകൾ നമ്മുടെ ചുറ്റുമുണ്ട്. മിക്ക ആളുകളും വ്യായാമം ഡയറ്റ് കാര്യമായി നോക്കാത്തത് കൊണ്ട് തന്നെയാണ് ഇത്തരം രീതികളൊന്നും ഫലപ്രദമാകാതെ പോകുന്നത്. ഇതിന് സഹായിക്കുന്ന ചില ടിപ്സുകൾ നമുക്ക് പരിചയപ്പെടാം. ഭക്ഷണം കഴിക്കുന്നതിനു മുൻപ് തന്നെ കൂടുതൽ വെള്ളം കുടിക്കാനായി ശ്രദ്ധിക്കണം.

അതിലൂടെ വിശപ്പ് ഒന്ന് അടങ്ങാനും അതുകൊണ്ടുതന്നെ ഭക്ഷണം കുറഞ്ഞ അളവിൽ കഴിക്കാനും ആളുകൾ ശ്രദ്ധിക്കും. മാത്രമല്ല ചെറിയ പ്ലേറ്റിൽ ഭക്ഷണം എടുക്കാൻ ശ്രദ്ധിക്കണം. ഇത് പ്ലേറ്റ് നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും, അതുകൊണ്ടുതന്നെ ഭക്ഷണത്തിൻറെ അളവ് കുറവാണ് എന്ന ബോധം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. മാത്രമല്ല ഭക്ഷണം നല്ലതുപോലെ സമയമെടുത്ത് ചവച്ചരച്ചു കഴിയ്ക്കാൻ ശ്രദ്ധിക്കണം. ഇത് നിങ്ങൾക്ക് സംതൃപ്തിയും വയറു നിറഞ്ഞ അനുഭവവും തരുന്നു.

ഇതു മാത്രമല്ല ഭക്ഷണം കഴിക്കുന്ന സമയവും ഏറെ പ്രധാനമാണ്. അത്താഴം 7 മണിക്ക് മുൻപ് എങ്കിലും കഴിക്കാൻ ശ്രമിക്കണം. ഇതു കൂടാതെ സമയത്തിനുള്ള ഉറക്കവും ഏറെ പ്രാധാന്യമുള്ളതാണ്. നേരത്തെ കിടന്ന് നേരത്തെ എഴുന്നേൽക്കുന്ന ശീലമാണ് തടി കുറയ്ക്കാൻ ഏറെ നല്ലത്. എട്ടു മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ശീലങ്ങൾ ഇന്ന് തന്നെ ജീവിതത്തിന്റെ ഭാഗമാക്കാൻ ശ്രദ്ധിക്കുക.

Similar Posts