എപിഎൽ റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷവാർത്ത..!! ബിപിഎൽ കാർഡിലേക്ക് മാറാൻ അവസരം..! ഏറ്റവും പുതിയ വാർത്തകൾ.!!

ഇന്ന് നമുക്ക് ഏതൊരു അനുകൂല്യം ലഭ്യമാകണം എങ്കിലും റേഷൻ കാർഡുകൾ കൂടിയേതീരൂ. നിരവധി അറിയിപ്പുകൾ ആണ് ഇപ്പോൾ റേഷൻകാർഡ് ഉടമകൾക്കായി എത്തിക്കൊണ്ടിരിക്കുന്നത്. അത്തരത്തിൽ എപിഎൽ വിഭാഗത്തിലെ റേഷൻ കാർഡ് ഉടമകൾക്ക് ഏറ്റവും പുതിയ ഒരു സന്തോഷവാർത്തയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. വിവിധ കേന്ദ്ര സർക്കാരിൻറെ ആനുകൂല്യങ്ങൾ, ചികിത്സ സഹായങ്ങൾ, മറ്റ് ജനക്ഷേമ പദ്ധതികളിലോ, പെൻഷൻ പദ്ധതികളിലോ മുൻഗണന എന്നിവ ലഭിക്കുന്ന എ പി എൽ കാർഡിൽ പെടുന്ന ആളുകൾക്ക് ബിപിഎൽ കാർഡിനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. ഓണക്കാലം പ്രമാണിച്ച് മുഖ്യമന്ത്രിയുടെ ഏറ്റവും വലിയൊരു നടപടിയാണ് ഇത്തരത്തിൽ എത്തിയിരിക്കുന്നത്.

ഏകദേശം ഒരു ലക്ഷത്തോളം വരുന്ന ആളുകൾക്ക് ബിപിഎൽ റേഷൻ കാർഡ് സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. മുൻപ് പേപ്പറുകൾ വഴിയാണ് അപേക്ഷകൾ സമർപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഓൺലൈനായി ബിപിഎൽ റേഷൻ കാർഡിലേക്ക് മാറുന്നതിനുള്ള സൗകര്യങ്ങളുണ്ട്. സെപ്തംബർ പതിമൂന്നാം തീയതി ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസരം ഉണ്ടാവുക. ഒക്ടോബർ മുപ്പത്തിയൊന്നാം തീയതി വരെ അർഹരായ ആളുകൾക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം നൽകുന്നുണ്ട്. എന്നാൽ ബിപിഎൽ റേഷൻ കാർഡിനായി ഇവർ അർഹരാണോ എന്ന് ബോണസ് മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക.

വീടിൻറെ സ്ക്വയർ ഫീറ്റ്, സർക്കാർ ജോലി, മറ്റ് വരുമാനങ്ങൾ, വാഹനങ്ങൾ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിൽ തന്നെയായിരിക്കും ഇതിനായുള്ള അർഹത പരിശോധിക്കുക. എല്ലാ എപിഎൽ റേഷൻ കാർഡ് ഉടമകളും ഈ വിവരം അറിഞ്ഞിരിക്കുക. അർഹരായ ആളുകൾ എത്രയും പെട്ടെന്ന് അപേക്ഷ സമർപ്പിക്കാനായി ശ്രദ്ധിക്കണം. 

Similar Posts