എയർ പ്ലാൻറുകളെ പറ്റി കേട്ടിട്ടുണ്ടോ? ഇൻഡോർ പ്ലാന്റുകളിലെ പുതിയ ട്രെൻഡ്

എയർ പ്ലാൻറുകളെ പറ്റി കേട്ടിട്ടുണ്ടോ? ഇൻഡോർ പ്ലാന്റുകളിലെ പുതിയ ട്രെൻഡ്. എയർ പ്ലാൻറുകൾ ഇപ്പോൾ വളരെയധികം ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. വളരെ മോഡേണും, ട്രെൻഡിയുമായ പ്ലാന്റ്സ് ആണ് എയർ പ്ലാന്റ്സ്. ഈയിടെയായി കൂടുതൽ പേർ എയർ പ്ലാൻറ് വീട്ടിൽ സെറ്റ് ചെയ്യാറുണ്ട്.

മരത്തിൽ പറ്റിപ്പിടിച്ചു വളരുന്ന ചെറിയ തരം ചെടികൾ ആണ് എയർ പ്ലാന്റ്സ് എന്ന് പറയുന്നത്. ഇതിന് ചെറിയ രീതിയിൽ വേരുകൾ ഉണ്ടെങ്കിലും ഇത് മരത്തിൽ പറ്റി പിടിച്ചു നിൽക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇലകൾ അന്തരീക്ഷത്തിൽനിന്ന് വെള്ളവും, ന്യൂട്രിയൻസും വലിച്ചെടുക്കാൻ സഹായിക്കുന്നു. അങ്ങനെയാണ് ഇവ വളരുന്നത്. ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത ഇവയ്ക്ക് മണ്ണിലാതെ വളരാൻ സാധിക്കും എന്നുള്ളതാണ്. അതുകൊണ്ടുതന്നെ ഇവക്ക് വെള്ളം നന്നായി ആവശ്യമാണ്. അതായത് ആഴ്ചയിൽ രണ്ടു പ്രാവശ്യം എയർ പ്ലാൻറ്സ് എടുത്ത് വെള്ളത്തിൽ മുക്കി വയ്ക്കണം. ഏകദേശം അരമണിക്കൂറോളം വെള്ളത്തിൽ മുക്കി വയ്ക്കുക.

എയർ പ്ലാന്റ്സ് നനച്ചു കഴിയുമ്പോൾ ഗ്രേ കളർ മാറി നല്ല കടും പച്ച കളറിൽ മാറി വരുന്നത് കാണാം. അന്തരീക്ഷത്തിൽ നിലനിൽക്കുന്ന കാർബൺഡയോക്സൈഡിനെ 50 ശതമാനം കുറയ്ക്കാൻ ഈ ചെടികൾക്ക് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട്. അതുകൊണ്ടുതന്നെ വീടിനുള്ളിൽ വെക്കാൻ ഏറ്റവും അനുയോജ്യമാണ് ഇവ. ചില എയർ പ്ലാൻറുകൾ ക്ക് മെർക്കുറിയുടെ സാന്നിധ്യം കണ്ടുപിടിച്ചു കുറയ്ക്കാനുള്ള കഴിവുണ്ട്. അതുപോലെ അന്തരീക്ഷത്തിലെ പൊടികളൊക്കെ അബ്സോർബ് ചെയ്ത് നല്ലരീതിയിൽ പൊലുഷൻ കുറയ്ക്കാൻ സാധിക്കുന്നു. വായു ശുദ്ധീകരിക്കാൻഈ ചെടികൾക്ക് കഴിവുണ്ട്.

ഇതിന് നേരിട്ട് സൂര്യപ്രകാശം ലഭിക്കേണ്ട ആവശ്യമില്ല. അങ്ങനെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുകയാണെങ്കിൽ ഇവ കരിഞ്ഞു പോകുന്നു. ചില എയർ പ്ലാൻറ്കളുടെ പേരുകൾ താഴെ കൊടുക്കുന്നു.

1.സ്പാനിഷ് മോസ്
2.സ്കൈ പ്ലാന്റ് /(Tillandsia Ionantha)

ഈ ചെടികൾക്ക് വെള്ളം ആവശ്യമുണ്ടോ എന്ന് ചെടികൾ കണ്ടാൽ തന്നെ മനസ്സിലാകും. ഇലകളുടെ അറ്റം നന്നായി ചുരുണ്ടു ബ്രൗൺ നിറം ആയിട്ടുണ്ടെങ്കിൽ വെള്ളം വേണമെന്നാണ് അർത്ഥം. അതുപോലെ ചെടി നന്നായി തുടുത്തിരിക്കുകയാണെങ്കിൽ വെള്ളം കുറച്ചു ദിവസത്തേക്ക് വേണ്ട എന്നാണ് അർത്ഥം.

Similar Posts