എലിയെ ഓടിക്കണോ? എന്നാൽ ഇങ്ങനെ ചെയ്താൽ മതി..!! വളരെ ഉപകാരപ്രദമായ ടിപ്പ്..!!

നമ്മുടെ വീട്ടിലും പരിസരത്തും ഒരു പോലെ നമുക്ക് ശല്യം ആകാറുള്ള ഒരു കൂട്ടം ജീവികളുണ്ട്. ഇക്കൂട്ടത്തിൽ വളരെ പ്രശ്നക്കാരായ ജീവികളാണ് എലികൾ. എലികളുടെ ശല്യം വന്നാൽ പിന്നെ തുടരെ ഇത് ഉണ്ടാകും. മാത്രമല്ല, ഏത് മനുഷ്യരുടെ സ്വൈര്യജീവിതത്തിന് തടസ്സം നിൽക്കുകയും ചെയ്യും. ഇതിനാൽ തന്നെ എലികളെ ഓടിക്കുന്നതിന് ആളുകൾ പലതരത്തിലുള്ള മാർഗങ്ങൾ പ്രയോഗിക്കാറുണ്ട്. എലികളെ കൊല്ലുന്നതിന് മിക്കയാളുകൾക്കും ഇഷ്ടം ഉണ്ടായിരിക്കില്ല.

കാരണം നമ്മുടെ ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ്. എന്നാൽ തന്നെയും വീടിനുള്ളിലേക്ക് എലികൾ കിടക്കാതെ ഇരിക്കുന്നതിന് നമുക്ക് ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും. പല തരത്തിലുള്ള കൃത്രിമ രാസവസ്തുക്കളും എലി കെണികളും ഇവയെ ഓടിക്കുന്നത് ലഭിക്കാറുണ്ട്. എങ്കിലും പലപ്പോഴും ഈ വഴികൾ സ്വീകരിക്കുന്നത് അപകടകരമാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീടുകളിൽ ഇത്തരം രാസവസ്തുക്കളും വിഷ വസ്തുക്കളും കുട്ടികൾ എടുക്കാതിരിക്കുന്നത് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.

എന്നാൽ ഇത്തരത്തിലുള്ള അപകടസാധ്യതകൾ ഒന്നും തന്നെ കൂടാതെ എലികളെ ഓടിക്കുന്നതിന് ഒരു ഒരു കാര്യം ചെയ്യാൻ സാധിക്കും. ഇതിനായി നമുക്ക് ആവശ്യമുള്ളത് പഴുത്ത തക്കാളി ആണ്. തക്കാളി എലികൾക്ക് ഇഷ്ടമാണ്. തക്കാളി പകുതി മുറിച്ച ശേഷം മുറിച്ച ഭാഗത്ത് ഒരു ടീസ്പൂൺ ശർക്കര നന്നായി പൊടിച്ച് തേച്ചു പിടിപ്പിക്കുക. അതിനു മുകളിലായി മുളകുപൊടിയും നന്നായി തേച്ചു പിടിപ്പിക്കുക. മുളകുപൊടിയും ശർക്കരയും ചേർത്ത തക്കാളി എലികൾ വരാനിടയുള്ള മാളങ്ങളുടെ ഭാഗത്തും സ്ഥിരമായി എലികൾ വരുന്ന സ്ഥലങ്ങളിലും വെച്ചു കൊടുക്കുക. ഇത് എലികൾ കഴിച്ചാൽ ഇവയ്ക്ക് അസിഡിറ്റി പ്രോബ്ലം ഉണ്ടാവുകയും ഇവയുടെ ശല്യം പിന്നീട് ഉണ്ടാകാതിരിക്കുകയും ചെയ്യും. വളരെ ഫലപ്രദമായ ഈ രീതി എല്ലാരും പരീക്ഷിച്ചുനോക്കൂ.

Similar Posts