എല്ലാവരുടെയും പ്രിയപ്പെട്ട അംബാസിഡർ കാർ ഇലക്ട്രിക്ക് ആയി തിരിച്ചു വരുന്നു

എല്ലാവരുടെയും പ്രിയപ്പെട്ട പഴയ അംബാസിഡർ കാർ തിരിച്ചു വരുന്നെന്നോ? അതെ… ഒരുകാലത്ത് ഇന്ത്യയിലെ റോഡുകൾ കൈയ്യടക്കി ഓടിയിരുന്ന വാഹനമാണ് അംബാസിഡർ. ഏത് സാധാരണക്കാരുടെയും സ്വന്തം വാഹനമായിരുന്നു അംബാസിഡർ. ഇന്ത്യയിലെ ആദ്യത്തെ കാർ കമ്പനിയായ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ആണ് ഈ കാറുകൾ നിർമ്മിച്ചിരുന്നത്. അന്നത്തെ പ്രധാനമന്ത്രി മുതൽ സാധാരണക്കാർക്ക് വരെ അംബാസഡർ കാറുകൾ ഉണ്ടായിരുന്നു.

1960-ലാണ് അംബാസഡർ കാറുകൾ ആദ്യമായി പുറത്തിറങ്ങുന്നത്. അന്നു മുതൽ 1980 വരെ എതിരാളികളില്ലാതെ അംബാസിഡർ റോഡിൽ പിടിച്ചുനിന്നു. പക്ഷേ മാരുതി 800 എന്ന ചെറിയ കാർ 1980 ൽ മാരുതി പുറത്തിറക്കിയതോടെ അംബാസിഡറിന് അതൊരു അടിയായി. പിന്നീട് എല്ലാവർക്കും മാരുതി 800 ലേക്ക് ചുവടുമാറുകയായിരുന്നു. പിന്നീട് പല കമ്പനികളുടെ പല പല മോഡലുകൾ ഇന്ത്യയിൽ സാന്നിധ്യം ഉറപ്പിച്ചു. ഇതോടെ അംബാസഡറിന് ഡിമാൻഡ് വളരെയധികം കുറഞ്ഞു. എങ്കിലും 2014 വരെ ഇവർ കാറുകൾ നിർമ്മിച്ചു കൊണ്ടിരുന്നു. അതിനുശേഷം അംബാസിഡർ എന്ന ചാപ്റ്റർ അവിടെ ക്ലോസ് ആവുകയായിരുന്നു.

എന്നിരുന്നാലും ഒരു കാലത്ത് ഓരോ ഇന്ത്യക്കാരന്റെയും ഇഷ്ട വാഹനമായിരുന്ന അംബാസിഡറിനോട് ഒരു പ്രത്യേക ഇഷ്ടം എല്ലാവർക്കുമുണ്ട്. അംബാസഡർ തിരിച്ചുവരണമെന്ന് എല്ലാവർക്കും ആഗ്രഹവുമുണ്ട്. എന്നാൽ ഈ ആഗ്രഹം സാധ്യമാകാൻ പോകുകയാണ്. ഡിസി 2 എന്ന സ്ഥാപനം അംബാസിഡർ കാറിന്റെ ഒരു ഇലക്ട്രിക് മോഡൽ കൺസെപ്റ്റ് ഡിസൈൻ ചെയ്തിട്ടുണ്ട്. പഴയ അംബാസിഡറിന്റെ അതെ മോഡലിൽ തന്നെയാണ് ഇതും. എന്നിരുന്നാലും എല്ലാ ഘടകങ്ങളിലും പുതുമ കൊണ്ടു വരാൻ കമ്പനി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഏതൊരു പുതിയ മോഡൽ വാഹനത്തിനും കിടപിടിക്കാവുന്ന രീതിയിലാണ് പുതിയ വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്. പഴയ കാറിനെ ഓർമ്മിപ്പിക്കുന്ന തരത്തിൽ മുൻഭാഗം നിറഞ്ഞുനിൽക്കുന്ന വലിയ ഗ്രില്ലുകളും വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റുകളും ആണ് വാഹനത്തിനുള്ളത്. എന്തായാലും പുതിയ അംബാസിഡർ വാഹനത്തെ എതിരെൽക്കാനുള്ള ആവേശത്തിലാണ് വാഹന പ്രേമികൾ.

Similar Posts