എല്ലാ റേഷൻ കാർഡ് ഉടമകളും ശ്രദ്ധിക്കുക! റേഷൻ കാർഡ് കൊണ്ട് ഈ മാസത്തിൽ ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങൾ

സംസ്ഥാനത്തെ റേഷൻ കാർഡുടമകൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന അറിയിപ്പുകൾ ആണ് താഴെ പറയുന്നത്. നിലവിൽ സെർവേറുകളുടെ തകരാറ് മൂലം കുറച്ചു ദിവസം റേഷൻ മുടങ്ങിയിരുന്നു. ഈ ജനുവരി മാസത്തിൽ എ പി എൽ നീല, വെള്ള കാർഡ് ഉടമകൾക്ക് സ്പെഷ്യൽ അരി വിഹിതം ഉണ്ട്. കൂടാതെ ബി പി എൽ മുൻഗണന വിഭാഗത്തിൽ പെട്ടവർക്ക് സൗജന്യ അരി വിഹിതം ഉണ്ട്. കൂടുതൽ മണ്ണെണ്ണയും ഈ മാസം നൽകുന്നുണ്ട്.

ഈ റേഷൻ കാർഡുകൾ ഉപയോഗിച്ച് മാവേലി സ്റ്റോറുകൾ മുഖേനയും, സപ്ലൈകോ മുഖേനെയും ഭക്ഷ്യ സാധനങ്ങൾ വാങ്ങാം. അതും സബ്സീഡി നിരക്കിൽ തന്നെ. പുറത്ത് കടകളിൽ വില കൂട്ടി വിൽക്കുന്ന അതെ സാധനങ്ങൾ തന്നെയാണ് ഇവിടെ സബ്സീഡി ഇനത്തിൽ ലഭിക്കുന്നത്. ഏകദേശം 50% ആണ് സബ്സീഡി യായി ലഭിക്കുന്നത്.

ഇതുവരെയും കിസാൻ സമ്മാൻ നിധിയിൽ അപേക്ഷിക്കാത്ത അർഹരായ ഗുണഭോക്താക്കൾ ഇപ്പോൾ തന്നെ അപേക്ഷിക്കുക. ഇതിനു വേണ്ടി അപേക്ഷിക്കാൻ വരുന്നവർ ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്‌ 2018-19, തനത് വർഷങ്ങളിലെ കരം അടച്ച രസീത്, റേഷൻ കാർഡ്, മൊബൈൽ നമ്പർ തുടങ്ങിയവ കയ്യിൽ കരുതി വേണം പോകാൻ. ലാൻഡ് രെജിസ്ട്രേഷൻ നമ്പർ ആയി കൊടുക്കേണ്ടത് തണ്ടപ്പേർ നമ്പർ ആണ്. കൊടുക്കുന്ന വിവരങ്ങൾ എല്ലാം തന്നെ കൃത്യമായി കൊടുക്കുക.

സംസ്ഥാനത്ത് വിവിധ ക്ഷേമ പെൻഷനുകൾ വാങ്ങുന്ന ബി പി എൽ വിഭാഗത്തിൽ പെടുന്നവർ രേഖകൾ ഹാജരാക്കേണ്ടതുണ്ട്. അതായത് ബാങ്ക് അക്കൗണ്ടിൽ തുക സ്വീകരിക്കുന്നവർ മാത്രം രേഖകൾ നൽകിയാൽ മതിയാകും. വെള്ള നീല കാർഡുടമകളും വീട്ടിൽ പെൻഷൻ സ്വീകരിക്കുന്നവരും മറ്റു ക്ഷേമ പെൻഷൻ വാങ്ങുന്നവരും രേഖകൾ സമർപ്പിക്കേണ്ടതില്ല. കൂടാതെ വ്യക്തിഗത ആനുകൂല്യങ്ങളുടെ വിതരണം പഞ്ചായത്ത് തലത്തിൽ ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനു വേണ്ടി റേഷൻ കാർഡ് സമർപ്പിച്ചു ആനുകൂല്യങ്ങൾ വാങ്ങിക്കാം.

Similar Posts