എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഇനി മുതൽ പച്ചരിയും പുഴുക്കല്ലരിയും ഒരേ അളവിൽ ലഭിക്കും, ഭവന വായ്പകൾ എഴുതി തള്ളാൻ തീരുമാനമായി

കേരളത്തിലെ റേഷൻ കാർഡ് ഉടമകൾക്ക് നൽകി വന്നിരുന്ന അരി വിഹിതം 50 : 50 എന്ന അനുപാതത്തിൽ ആക്കാൻ ഉള്ള തീരുമാനം നിലവിൽ വന്നു. പച്ചരിയും, പുഴുക്കല്ലരിയുമാണ് നൽകാൻ ഉദ്ദേശിക്കുന്നത്. ഈ തീരുമാനം എല്ലാ വിഭാഗത്തിൽ പ്പെട്ട കാർഡ് ഉടമകൾക്കും ബാധകമാണ്. അതുകൊണ്ട് തന്നെ ഈ തീരുമാനം എല്ലാവർക്കും സന്തോഷം ഉള്ള കാര്യമാണ്. ഈ തീരുമാനത്തിന് ഭക്ഷ്യ വകുപ്പിന്റെ അനുമതി ലഭിച്ചു എന്നും ഈ ജനുവരി മാസം മുതൽ ഈ രീതിയിൽ വിതരണം തുടങ്ങുമെന്നും ഭക്ഷ്യ മന്ത്രി GR അനിൽ അറിയിച്ചു.

ഇതുവരെ 70:30 എന്ന അനുപാതത്തിൽ ആയിരുന്നു വിതരണം. വെള്ള, നീല കാർഡുടമകൾക്ക് പച്ചരി ലഭിക്കുന്നത് വളരെ കുറവായിരുന്നു. മാത്രമല്ല, ചില മാസങ്ങളിൽ വെള്ള കാർഡുകാർക്ക് പച്ചരി ലഭിക്കാറുമില്ല. പക്ഷെ ഇനി മുതൽ വെള്ള കാർഡുകാർക്ക് 5 കിലോ അരി ലഭിക്കുകയാണെങ്കിൽ 21/2 കിലോ പച്ചരിയും 21/2 കിലോ പുഴുക്കല്ലരിയും ആയിരിക്കും.

റേഷൻ കടകളിലൂടെ നമുക്ക് ലഭിച്ചിരുന്നത് പഞ്ചാബിൽ നിന്നുള്ള സോനാ മസൂരി അരിയായിരുന്നു. എന്നാൽ ഇനി മുതൽ ലഭിക്കാൻ പോകുന്നത് ആന്ധ്രയിൽ നിന്നുള്ള ജയ, സുരേഖ തുടങ്ങിയ അരിയാണ്. ഇത് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഒരുപോലെ ലഭിക്കുകയും ചെയ്യുമെന്ന് ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ഭക്ഷ്യ വകുപ്പ് ധാരണയിൽ എത്തിയതിനു ശേഷം അറിയിച്ചു.

സൗജന്യ കിറ്റ് വിതരണം ഉണ്ടായിരുന്ന മാസങ്ങളിൽ 93% വെള്ള കാർഡുകളും റേഷൻ വിഹിതം കൈപ്പറ്റിയിരുന്നു. എന്നാൽ അതിനുശേഷം വെള്ള കാർഡുകാർക്ക് അനുകൂല്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം റേഷൻ കടകളിൽ എത്തിയത് വെറും 63% വെള്ള കാർഡുകൾ ആണ്. ഇതെല്ലാം കൊണ്ട് തന്നെ ഈ മാസം വെള്ള റേഷൻ കാർഡ് ഉടമകൾക്ക് 10 കിലോ അരി ലഭിക്കുന്നതാണ്. ഇവർക്ക് സാധാരണ ഉള്ള 5 കിലോ ഭക്ഷ്യ ധാന്യങ്ങളിൽ നിന്ന് 7 കിലോ ആക്കി ഉയർത്തി.

ഇതിന് കിലോക്ക് 10.90 രൂപ ആക്കി. ബാക്കി വരുന്ന 3 കിലോക്ക് 15 രൂപ നിരക്കിലും ലഭിക്കും. ഈ മാസം നീല കാർഡുകാർക്ക് 3 കിലോ അരി 15 രൂപ നിരക്കിൽ ആണ് ലഭിക്കുന്നത്. ക്രിസ്തുമസ് പ്രമാണിച്ചു റേഷൻ കാർഡുകാർക്ക് കൂടുതലായി അനുവദിച്ച അര ലിറ്റർ മണ്ണെണ്ണ മാർച്ച്‌ വരെ ലഭിക്കുന്നതാണ്.

പട്ടിക ജാതി, പട്ടിക വർഗ്ഗകാർക്ക് ഇതുവരെ വിതരണം ചെയ്ത പഴയ ഭവന നിർമാണ വായ്പകളുടെ പലിശയും പിഴ പലിശയും റദ്ദാക്കുമെന്ന് പിന്നോക്ക വകുപ്പ് വികസന മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചിരിക്കയാണ്. 1972 മുതൽ വിതരണം ചെയ്ത വായ്പകളിലെ കടം എഴുതി തള്ളി പണയ പണ്ടങ്ങൾ അതായത് ആധാരങ്ങൾ തിരികെ നൽകും. ബാക്കി വരുന്ന പലിശയും കോർപ്പറേഷൻ ഏറ്റെടുക്കും. ഇതുപോലെ തന്നെ കശുവണ്ടി മേഖലയിലും സർക്കാർ കുടിശ്ശിക ഒഴിവാക്കുന്നതാണ്. ബാങ്കിൽ നിന്ന് 2 കോടി വായ്പ എടുത്തവർക്ക് മുതലിന്റെ 50% മാത്രം തിരിച്ചടച്ചു ബാധ്യത തീർക്കാവുന്നതാണ്. 2020 മാർച്ച് 31 വരെ കിട്ടാകടമായി മാറിയ അക്കൗണ്ട് കൾക്കാണ് ആനുകൂല്യം ലഭിക്കുക.

Similar Posts