എല്ലാ വിദേശ വാക്സിനുകൾക്കും ഇന്ത്യയിൽ ഉപയോഗാനുമതിയുമായി ആരോഗ്യമന്ത്രാലയം

മറ്റു രാജ്യങ്ങളിൽ അംഗീകാരം നേടിയ എല്ലാ കൊവിഡ് വാക്സിനുകൾക്കും ഇന്ത്യയിൽ ഉപയോഗാനുമതി നൽകാനുള്ള നിർണായക തീരുമാനവുമായി ആരോഗ്യമന്ത്രാലയം. രാജ്യത്ത് കോവിഡ് കുതിച്ചുയരുന്ന ഈ സാഹചര്യത്തിലാണ് ‘ആത്മനിർഭർ വാക്സിനുകൾ’ എന്ന കടുംപിടുത്തം കേന്ദ്രം ഉപേക്ഷിക്കുന്നത്.

നൂറു ഉപഭോക്താക്കൾക്ക് ആദ്യം വിദേശ വാക്സിനുകൾ നൽകും. ഒരാഴ്ച നിരീക്ഷിച്ച ശേഷം സുരക്ഷിതത്വം ഉറപ്പാക്കി മാത്രമേ വ്യാപക ഉപയോഗത്തിന് അനുവാദം കൊടുക്കുകയുള്ളൂ. ചൈനീസ് വാക്സിനുകൾ ഇന്ത്യയിൽ അനുമതി നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ല.

നിലവിൽ ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഷിൽഡ്, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ, റഷ്യയുടെ സ്പുട്നിക് വി എന്നിവയ്ക്കാണ് ഇന്ത്യയിൽ അനുമതി ഉള്ളത്. ഫൈസർ, മോഡേണ, നോവ വാക്സ്, ജോൺസൺ ആൻഡ് ജോൺസൺ എന്നീ കമ്പനികളുടെ വാക്സിനുകൾക്കുള്ള അനുമതിയാണ് ഇനി ലഭിക്കാൻ പോകുന്നത്. ഇതിനിടെ സ്പുട്നിക് വി വാക്സിന് അടിയന്തര ഉപയോഗാനുമതി നൽകാനുള്ള ശുപാർശ ഡ്രഗ്സ് കൺട്രോളർ ജനറൽ അംഗീകരിച്ചു.

Similar Posts