എല്ലാ വർഷവും ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്ത് ശുദ്ധജല നിരക്ക് അഞ്ച് ശതമാനം വർദ്ധിപ്പിക്കും

സംസ്ഥാനത്ത് ശുദ്ധജല നിരക്ക് അഞ്ച് ശതമാനം വർധിപ്പിച്ചു. ഗാർഹിക ഉപഭോക്താക്കൾക്കും ഈ നിരക്ക് വർധന ബാധകമാണ്. ഈ മാസം ഒന്നുമുതലാണ് വാട്ടർ അതോറിറ്റി രഹസ്യമായി ഈ വർധന പ്രാബല്യത്തിൽ വരുത്തിയത്.

ഗാർഹിക, ഗാർഹികേതര, വ്യവസായ കണക്ഷനുകൾ, ടാങ്കർലോറികൾ, പഞ്ചായത്തുകളുടെ പൊതു ടാപ്പ് കണക്ഷൻ ഉൾപ്പെടെ എല്ലാ വിഭാഗത്തിനും അഞ്ച് ശതമാനം വർധന ഉണ്ടായിരിക്കും. ഇനി എല്ലാ വർഷവും ഏപ്രിൽ ഒന്നുമുതൽ നിരക്കുകൾ 5% കൂടുമെന്ന് ജലവിഭവ വകുപ്പ് അറിയിച്ചു. നിരക്കുകൾ വർധിപ്പിച്ചത് ഉപഭോക്താക്കളെ അതോറിറ്റി അറിയിച്ചിട്ടില്ല.

രണ്ടു മാസത്തെ ബിൽ ഒരുമിച്ചാണ് നൽകാറുള്ളത്. ഇനി അടുത്ത മാസം മുതൽ നൽകുന്ന ബില്ലിൽ വർധന ഉണ്ടാകും. മാർച്ചിലെ പഴയ നിരക്കും, ഏപ്രിലിലെ പുതിയ നിരക്കും ചേർത്തായിരിക്കും ഇനിയുള്ള ബിൽ ലഭിക്കുന്നത്.

Similar Posts