എളുപ്പത്തിൽ വളർത്തിയെടുക്കാൻ പറ്റുന്ന ഫിലോഡെൻഡ്രോണിന്റെ 10 വെറൈറ്റീസ് ഏതൊക്കെയാണെന്ന് നോക്കാം

വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ പറ്റുന്ന indoor plant ആയ ഫിലോഡെൻഡ്രോണിന്റെ 10 വെറൈറ്റീസ് ഏതൊക്കെയാണെന്ന് നോക്കാം.

1. റെഡ് എമറാൾഡ്

ഇതിന്റെ ഇളം തണ്ട് ചുവപ്പുനിറത്തിൽ ആയിരിക്കും.അതുതന്നെയാണ് ഇതിന്റെ പ്രത്യേകത. ഇത് പെട്ടെന്ന് തന്നെ വളരുന്ന ഒരു ചെടിയാണ്. ഇളംവെയിലിൽ മാത്രമേ ഇത് വെക്കാൻ പാടുള്ളൂ. നല്ല വെയിലത്ത് വെച്ചാൽ ഇതിന്റെ ഇലകൾ കരിഞ്ഞു പോകും. മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ ചേർത്ത് തയ്യാറാക്കിയ പോട്ടിങ് മിക്സിൽ ആണ് ഇത് നടേണ്ടത്. വേറെ ഒരു ശ്രദ്ധയും ഇതിന് ആവശ്യമില്ല.

2. ഗ്രീൻ എമറാൾഡ്

ഇതിൻറെ ഇളം തണ്ടിന് നല്ല പച്ച നിറമായിരിക്കും. ഇതിൻറെ വളർച്ച റെഡ് എമറാൾഡിനെ അപേക്ഷിച്ച് കുറവാണ്. ഇലകൾക്ക് വലിപ്പവും കുറവായിരിക്കും.

3. ബ്ലാക്ക് കാർഡിനൽ

ഫിലോഡെൻഡ്രോണിലെ തന്നെ ബ്യൂട്ടി ക്യൂൻ എന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം. കാരണം ഇതിനെ കാണാൻ തന്നെ നല്ലൊരു ഭംഗിയുള്ള ഒരു വെറൈറ്റി ആണ്.

4.ബേൾ മാർക്ക്സ്

ഇത് കോമൺ ആയി എല്ലായിടത്തും കാണുന്ന ഒരു ചെടിയാണ്. ഇത് നല്ല തിക്കായി വളരും. പച്ച നിറത്തിലുള്ള ഇലകൾ ആണ് ഇതിൻറെ പ്രത്യേകത.

5. Selloum

റോയൽ ലുക്ക് ഉള്ള ഒരു അടിപൊളി പ്ലാൻറ് ആണിത്. അല്പം വലിയ ഇലകൾ ഇതിൻറെ പ്രത്യേകതയാണ്. ഇതിന്റെ ഇലകളുടെ ഭംഗിയാണ് ഈ ചെടിയിലേക്ക് നമ്മളെ ആകർഷിക്കുന്നത്.

6.സനടു ( xanadu )

നല്ല തിക്ക് ആയി വളരുന്ന ഒരു പ്ലാൻറ് ആണ്. ഇതിൻറെ ഇലകൾക്ക് ഒരു പ്രത്യേക ഭംഗിയാണ്.

7. സിലോൺ

ഇതിന്റെ ഇളം ഇലകൾ മഞ്ഞ നിറത്തിൽ ആയിരിക്കും. ബാക്കിയുള്ള ഇലകൾ പച്ച നിറത്തിലും ആയിരിക്കും. ഇത് പടർന്നുകയറുന്ന ഒരു ചെടിയാണ്. അതുകൊണ്ട് പടർന്നുകയറാൻ സൗകര്യമുള്ള ഒരു വടിയോ എന്തെങ്കിലും വെച്ച് കൊടുക്കേണ്ടത് അത്യാവശ്യമാണ്.

8. ബർഗണ്ടി പ്രിൻസസ്

ഇതിന്റെ തണ്ട് ബർഗണ്ടി കളറിൽ ആയിരിക്കും. ഇതിന്റെ ഇലകൾ അല്പം കട്ടിയുള്ളതായിരിക്കും.

9. ബ്രസീൽ

നല്ല കടുംപച്ച ഇലകളുടെ ഇടയിൽ മഞ്ഞ കളർ സ്‌പ്രെഡ്‌ ആയി വരുന്ന ഒരു ചെടിയാണിത്. മണി പ്ലാൻറ് പോലെ വളർത്തിയെടുക്കാൻ സാധിക്കുന്നു. ഇതൊരു ഹാങ്ങിങ് പ്ലാൻറ് ആയി വളർത്തിയെടുക്കാൻ സാധിക്കുന്ന ഒരു വെറൈറ്റി ആണ്.

10.വെൽവെറ്റ് ലീഫ്

ഇതിൻറെ ഇലകളിൽ തൊടുമ്പോൾ വെൽവെറ്റ് തൊടുന്നത് പോലെ ആയിരിക്കും. അതുകൊണ്ട് തന്നെയാണ് ഇതിന് ഈ പേര് ലഭിച്ചത്. ഇതും ഹാങ്ങിങ് പ്ലാന്റ് ആയി വളർത്താം.

Similar Posts