എസി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? തണുപ്പുകാലം ആയതുകൊണ്ട് ഉപയോഗം കുറവാണോ?

മിക്കവരും ഏസി ഉപയോഗിക്കുന്നവരാണ് ഇപ്പോൾ തണുപ്പുകാലം ആയതുകൊണ്ട് എസി യുടെ ഉപയോഗം വളരെക്കുറവായിരിക്കും നമ്മുടെ എസി നമുക്ക് എങ്ങനെ ക്ലീൻ ചെയ്തു വെക്കാം എന്ന് നോക്കാം.

മഴയാണു തണുപ്പാണ് അതുകൊണ്ടുതന്നെ നമ്മളിൽ പലരും ഏസി ഈ തണുപ്പുകാലത്ത് ഉപയോഗിക്കാറില്ല പക്ഷേ ഈ കാലാവസ്ഥ കഴിഞ്ഞാൽ നമുക്ക് എസി ഉപയോഗിക്കേണ്ടിവരും. നമ്മൾ ചെയ്യുന്ന ചെറിയ കാര്യങ്ങൾ നമ്മുടെ എസിയുടെ ആയുസ്സ് വർധിപ്പിക്കുന്നതാണ് എന്താണെന്നു നോക്കാം.

ഒന്നാമത് രണ്ടാഴ്ച കൂടുമ്പോൾ ഒരു ദിവസം കുറഞ്ഞത്അ രമണിക്കൂറെങ്കിലും ഏസി ഓണാക്കി ഇടുക. അതുപോലെതന്നെ എസി ഉപയോഗിക്കുന്നില്ലെങ്കിലും പ്ലഗ് ഇടാൻ ശ്രദ്ധിക്കുക. എസിയുടെ ഫിൽറ്റർ ക്ലീൻ ചെയ്തു വയ്ക്കുക. എസിയുടെ ഇൻഡോർ ഇന്റെ ഫിൽറ്റർ എങ്ങനെയാണ് ക്ലീൻ ചെയ്യുന്നതെന്ന് നോക്കാം. നിങ്ങളിൽ പലർക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും എന്നിരുന്നാലും അറിയാത്തവർക്ക് ഇതൊരു ഉപകാരമായിരിക്കും. നമ്മുടെ എസിയുടെ ഫ്രണ്ട് ഭാഗം ഒന്ന് ഊരിയെടുക്കാൻ ആയിട്ട് എസിയുടെ രണ്ട് സൈഡിലായി പിടിച്ചുകൊണ്ടു നേരെ മുകളിലേക്ക് പൊക്കി കൊടുക്കുക. അതിനുള്ളിൽ കാണുന്ന ഫിൽറ്ററുകൾ ആണ് നമുക്ക് ഊരിയെടുത്ത് കഴുകേണ്ടത്. അതിനു വേണ്ടിയിട്ട് ഫിൽറ്ററുകൾ രണ്ട് ഗാഡി പോലെ കൊടുത്തിട്ടുണ്ടാവും അതൊന്ന് പൊക്കിയെടുത്ത് താഴേക്കു വലിച്ചു പുറത്തേക്കെടുക്കുക. രണ്ടാമത്തെ ഫിൽറ്റർ ഇതേ പോലെ തന്നെ പുറത്തേക്ക് എടുക്കുക. ഈ ഫിൽറ്റർ കളിൽ അത്യാവശ്യം നല്ല പൊടി ഇരിപ്പുണ്ടാവും. നിങ്ങൾ ഇതിനെ സോപ്പ് ഉപയോഗിച്ച് കഴുകേണ്ട ആവശ്യമൊന്നുമില്ല. ഫുൾ ഫോഴ്സിൽ പൈപ്പ് തുറന്നിട്ട് നമ്മുടെ കൈകൾ കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാവുന്നതാണ്. ഫിൽറ്റർ ഇരിക്കുന്നതിന് മുകളിൽ നോക്കിയാൽ അതിന്റെ ഫിൻസിൽ അഴുക്ക് ഇരിക്കുന്നതായി നമ്മൾക്ക് കാണാൻ സാധിക്കും ഇതിനെ ബ്രഷോ കോട്ടൺ തുണിയോ ഉപയോഗിച്ച് ക്ലീൻ ചെയ്യുക അതിനുശേഷം നമ്മൾ ക്ലീൻ ചെയ്തു വെച്ച ഫിൽറ്റർ നേരെ എസിലേക്ക് കണക്ട് ചെയ്യുക.

നമ്മുടെ വീട്ടിലെ എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണിത് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക

Similar Posts