എസ് ബി അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക..!! ഉപഭോക്താക്കൾക്കായി പുതിയ സേവനം..!! പ്രധാനപ്പെട്ട അറിയിപ്പ് ..!!

ഇന്ത്യയിൽ മുൻനിരയിൽ നിൽക്കുന്ന ബാങ്കാണ് എസ് ബി ഐ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന ഈ ബാങ്കിൽ അക്കൗണ്ട് ഉള്ള ഉപഭോക്താക്കൾ നിരവധിയാണ് . വിവിധങ്ങളായ സേവനങ്ങൾ എസ് ബി ഐ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. എന്നാൽ മറ്റു ബാങ്കുകൾ നൽകുന്ന സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി ജനങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു സേവനം ആണ് ഇപ്പോൾ എസ് ബി ഐ നൽകുന്നത്.

ഇതുമായി സംബന്ധിച്ച കൃത്യമായ നിർദ്ദേശം ഇപ്പോൾ വന്നിരിക്കുകയാണ്. നമ്മളെല്ലാവരും വാട്സപ്പ് ഉപയോഗിക്കുന്നവരാണ്. എസ് ബി ഐ യുടെ ഓൺലൈൻ സേവനങ്ങൾ നമ്മുടെ വിരൽത്തുമ്പിൽ എത്തിക്കുന്നതിന് സ്മാർട്ട്‌ഫോണുകൾ സഹായിക്കും. എന്നാൽ ഇവ ലഭിക്കുന്നതിനായി ഇത്തരം ബാങ്കുകളുടെ ആപ്ലിക്കേഷനുകൾ നമ്മൾ ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാട്സപ്പ് വഴി തന്നെ അക്കൗണ്ട് ബാലൻസ് അറിയുന്നതിനും മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നതിനും ഇനി സാധിക്കും. ഈ സേവനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനുവേണ്ടി ആദ്യം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

ബാങ്ക് നൽകുന്ന നമ്പർ ഉപയോഗിച്ച് ആണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യുന്നതിന് ബാങ്കിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽ നിന്ന് WAREG <Space> account number ഇങ്ങനെ ടൈപ്പ് ചെയ്ത് 917208933148 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക. തുടർന്ന് നിങ്ങളുടെ നമ്പറിലേക്ക് ഒരു വാട്സ്ആപ്പ് സന്ദേശം ലഭിക്കും. ഈ സന്ദേശത്തിന് മറുപടി നൽകിയാൽ അക്കൗണ്ട് ബാലൻസ്, മിനി സ്റ്റേറ്റ്മെന്റ് തുടങ്ങിയ സേവനങ്ങൾ നിങ്ങൾക്ക് വാട്സാപ്പിൽ തന്നെ ലഭിക്കുന്നതാണ്. ആയതിനാൽ എല്ലാ എസ് ബി ഐ ഉപഭോക്താക്കളും ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തുക.

Similar Posts