എൽജി ഫോൺ വിടപറഞ്ഞു, ഫോൺ ബിസിനസ് നിർത്താൻ കാരണം കമ്പനി വൻ നഷ്ടത്തിൽ ആയതുകൊണ്ട്
പ്രമുഖ കൊറിയൻ കമ്പനിയായ എൽജി ഫോൺ ബിസിനസ് നിർത്തുകയാണെന്ന് അറിയിച്ചു. വൈദ്യുത വാഹന ഘടകങ്ങൾ, റോബോട്ടിക്സ്, നിർമ്മിത ബുദ്ധി, മറ്റുൽപ്പന്നങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ഈ ബിസിനസ് നിർത്തുന്നതെന്ന് കമ്പനി വക്താക്കൾ അറിയിച്ചു.
ഒരു കാലത്ത് ലോക മൊബൈൽ വിപണിയിൽ മൂന്നാം സ്ഥാനത്തായിരുന്നു എൽജി. അമേരിക്കയിൽ ആപ്പിളിനും, സാംസങ്ങിനും പിന്നിൽ എൽജി ആയിരുന്നു. പിന്നീട് പല ചൈനീസ് കമ്പനികളുടെയും കടന്നുവരവോടെ പിന്നിൽ ആവുകയായിരുന്നു.
2020 അവസാനഘട്ടത്തിൽ മുൻ കൊല്ലം ഇതേ കാലത്തേക്കാൾ 5% വില്പന കൂടിയിരുന്നു. പക്ഷേ ലാഭക്ഷമത നല്ല രീതിയിൽ കുറഞ്ഞു. ഈ സാഹചര്യത്തിലാണ് സ്റ്റോക്കുള്ള ഫോണുകൾ മാത്രം വിറ്റു തീർക്കണമെന്ന് അവർ തീരുമാനത്തിലെത്തിയത്. അതിനു ശേഷം ജൂലൈ അവസാനത്തോടെ രംഗം വിടാം എന്ന് അവർ വിട്ടു പറഞ്ഞിരിക്കുകയാണ്. പക്ഷേ ഉപഭോക്താക്കൾക്ക് ആവശ്യമായ സർവീസ്, സ്പെയർ പാർട്സ്, സോഫ്റ്റ്‌വെയർ പിന്തുണ തുടരുമെന്നും കമ്പനി പറഞ്ഞു.