എൽപിജി സബ്സിഡി ആർക്കൊക്കെ ലഭിക്കും? എത്ര നാൾ ലഭിക്കും? അറിയേണ്ടതെല്ലാം

വർഷങ്ങൾക്കു ശേഷം എൽപിജി സബ്സിഡി വിപണിയിൽ വീണ്ടും ചർച്ച ആവുകയാണ്. പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചാര്യത്തിൽ കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ ഇന്ധനവിലയിലും പാചക വാതക സിലിണ്ടറിലും വലിയ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു.പെട്രോൾ , ഡീസൽ എന്നിവവയുടെ എക്സ്സൈസ്  നികുതി കുറച്ചപ്പോൾ പാവപ്പെട്ടവർക്ക് വർഷത്തിൽ 12 സിലിണ്ടറുകൾക്ക് സബ്സിഡി നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ, എല്ലാവര്ക്കും സബ്സിഡി ലഭിക്കുകയില്ല എന്നാണ് വാസ്തവം.

പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയുടെ 9 കോടിയിലധികം ഗുണഭോക്താക്കൾക്ക് ആകും പ്രഖ്യാപനങ്ങൾ നേട്ടമാവുക.വർഷത്തിൽ 12 സിലിണ്ടറുകൾക്ക് സബ്സിഡി ലഭിക്കും. ഒരു സിലിണ്ടറിനു 200 രൂപ വീതം ആവും തിരികെ ലഭിക്കുക. പ്രഖ്യാപനം വഴി സർക്കാരിന് പ്രതിവർഷം 6100 കോടി നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പാവപ്പെട്ട അമ്മമാർക്കും സഹോദരിമാർക്കും ആശ്വാസമാകും എന്നത് ഉറപ്പാണ്.

കോവിഡ് കാലത്തു ആഗോള എണ്ണ വില കൂപ്പുകുത്തിയത് മുതൽ സർക്കാർ എൽപിജി സബ്സിഡി അവസാനിപ്പിച്ചിരുന്നു. ചുരുക്കി പറഞ്ഞാൽ ഉജ്ജ്വൽ യോജന ഗുണഭോക്താക്കൾ മുതൽ എല്ലാ ഉപഭോക്താക്കളും 2020 മുതൽ വിപണി നിരക്കിലാണ് എൽപിജി ഉപയോഗിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിലെ വില കൂടി കണക്കിലെടുത്തു കൊണ്ട് 14.2 കിലോ ഗ്രാം എൽപിജി സിലിണ്ടറിന് ദേശീയ തലത്തിൽ 1003 രൂപയാണ് വില. കേരളത്തിൽ ഇത് 1010 രൂപയ്ക്ക് മുകളിൽ വരും.പുതിയ സർക്കാർ തീരുമാനത്തോടെ പ്രധാനമന്ത്രി ഉജ്ജ്വൽ യോജന ഗുണഭോക്താക്കൾക്ക്  ഒരു സിലിണ്ടറിനു 200 രൂപ സബ്സിഡി അവരുടെ ബാങ്ക് അക്കൗണ്ട്കളിലേക്ക് നേരിട്ട് വരും.

Similar Posts