എൽ എം എൽ സ്‌കൂട്ടർ വീണ്ടും എത്തുന്നു. വിപണിയിലേക്ക് എത്തുന്നത് ഇലക്ട്രിക് വാഹനമായി

ലോഹിയ മെഷീൻസ് ലിമിറ്റഡ് എന്ന പേര് അത്ര സുപരിചിതം അല്ലെങ്കിലും എൽ എം എൽ നമ്മുടെയൊക്കെ ഓർമ്മകളിൽ ഗൃഹാതുരമായ ഓർമയാണ്. ഇലക്ട്രിക് വാഹന വിപണിയിലേക്ക് ഇരുചക്ര വാഹന നിർമ്മാണ രാജാക്കൾ കടന്നു വരുന്ന സാഹചര്യമാണ് രാജ്യത്ത്. നമ്മുടെ ഗൃഹാതുര ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്ന എൽ എം എലും ഇവി പരിണാമത്തോടെ എത്തുന്നു എന്ന വാർത്ത ഏവരെയും ആഹ്ലാദിപ്പിക്കുന്നതാണ്. കാൺപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൽ എം എൽ ഇറ്റാലിയൻ വെസ്പ യുടെ ഇന്ത്യൻ പങ്കാളി എന്ന നിലയിൽ 1980-2000 സജീവസാന്നിധ്യമായിരുന്നു. 2017 ലാണ് LML ഇരുചക്രവാഹനം വിപണിയിൽനിന്ന് പിൻവാങ്ങിയത്. എന്നാൽ ഈ വാഹനം ഇലക്ട്രിക് വാഹനമായി എത്തുന്നുവെന്ന വാർത്തയാണ് ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

ഇപ്പോൾ എൽ എം എൽ മറ്റൊരു കമ്പനിയുടെ സഹായത്തോടെയാണ് ഇലക്ട്രിക് വാഹന വിപണിയിലേക്ക് എത്തുന്നത് എന്ന റിപ്പോർട്ടും ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് എൽ പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഇതൊക്കെ വാഹനം മേഖലയിൽ വമ്പിച്ച മാറ്റങ്ങൾ കൊണ്ടുവരാൻ എൽ എം എല്ലിന്നാ ആകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. മികച്ച സാങ്കേതിക വിദ്യ ഓടുകൂടി എൽ എം എൽ ഇവിവാഹനം വിപണിയിലെത്തിക്കുമെന്ന് കമ്പനി മേധാവി ഡോക്ടർ യോഗേഷ് ഭാട്ടിയ പറയുന്നു. സാങ്കേതിക വിദ്യക്കൊപ്പം പുതുമ കൂടി എൽ എം എൽ സ്‌കൂട്ടറുകൾക്ക് ഉണ്ടാവുമെന്നും കമ്പനി അവകാശപ്പെടുന്നു.

സ്കൂട്ടറുകൾക്കൊപ്പം വാഹനങ്ങളുടെ ആക്സസറിസ് ലഭ്യമാക്കാനും എൽ എം എൽ കമ്പനിക്ക് ആയിരുന്നു.1983 മുതലാണു കമ്പനി ഇറ്റാലിയൻ നിർമാതാക്കളായ പിയാജിയൊ വെസ്‍പയുടെ സാങ്കേതിക സഹകരണത്തോടെയുള്ള സ്‍കൂട്ടറുകൾ അവതരിപ്പിച്ചത്. 1999-ല്‍ പിയാജിയോയുമായുള്ള സഹകരണം എല്‍എംഎല്‍ അവസാനിപ്പിക്കുകയും സ്വതന്ത്രമായി സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും വിപണിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ വിപണിയില്‍ മത്സരം കടുത്തതോടെ 2017ല്‍ കമ്പനി അടച്ചു പൂട്ടുകയായിരുന്നു. വാഹനം വൈകാതെ വിപണിയിലെത്തുമെന്ന് വാർത്ത ഒരുകാലത്ത് LML ഓർമ്മകൾ കാത്തു സൂക്ഷിക്കുന്ന ഏതൊരു വാഹനപ്രേമിയെയും ആവേശത്തിലാക്കുന്നു.

Similar Posts