എ പി എൽ കാർഡുകാർക്ക് സന്തോഷവാർത്ത..!! ബി പി എൽ കാർഡിലേക്ക് മാറാൻ അവസരം.!! ഉടൻ ഇങ്ങനെ ചെയ്യൂ..!!

ഇന്ന് ഏതൊരു ആനുകൂല്യം ലഭിക്കണം എങ്കിലും റേഷൻ കാർഡുകൾ കൂടിയേതീരൂ. റേഷൻ കാർഡുകളുടെ നിറത്തിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത്. ഇപ്പോൾ എപിഎൽ കാർഡ് കൈവശംവെച്ചിരിക്കുന്ന നിരവധി ആളുകൾക്ക് ബിപിഎൽ കാർഡ് ലഭിക്കാനുള്ള അർഹത ഉണ്ട്. കാരണം രണ്ടാമത് റേഷൻ കാർഡിന് അപേക്ഷിച്ചപ്പോഴും മറ്റും നിരവധി ആളുകൾക്ക് എപിഎൽ കാർഡുകൾ ലഭിക്കുകയുണ്ടായി. ഇത്തരത്തിൽ എപിഎൽ കാർഡുകൾ കൈവശംവെച്ചിരിക്കുന്ന, എന്നാൽ ബിപിഎൽ കാർഡിന് അർഹരായ ആളുകൾക്ക് ഇപ്പോൾ ഇതിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അടുത്തുള്ള അക്ഷയ ജനസേവ കേന്ദ്രങ്ങൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൃത്യമായ രീതിയിൽ ബോണസ് മാർക്കുകൾ നൽകിയാണ് എപിഎൽ ലിസ്റ്റിൽ ഉള്ള ആളുകളെ ബിപിഎൽ ലിസ്റ്റിലേക്ക് പരിഗണിക്കുന്നത്. ബിപിഎൽ കാർഡിന് അർഹതയുണ്ട് എന്ന് തെളിഞ്ഞാൽ ആയിരിക്കും ഇതിൻറെ ആനുകൂല്യങ്ങൾ ലഭ്യമാവുക. ഗുരുതര രോഗങ്ങൾ ബാധിച്ച ആളുകൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട്. ഇവർക്ക് ബോണസ് മാർക്കുകളിൽ ഇതും പരിഹരിക്കുന്നത് ആയിരിക്കും.

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്ന ആളുകളെ ജാതിസർട്ടിഫിക്കറ്റുകൾ കൂടി സമർപ്പിക്കേണ്ടതാണ്. ഇതുകൂടാതെ വിധവ ആണെങ്കിൽ വില്ലേജ് ഓഫീസർ നൽകുന്ന നോൺ രീ മാരേജ്, സർട്ടിഫിക്കറ്റ് നിലവിലെ പെൻഷൻ രേഖകൾ എന്നിവയും ഹാജരാക്കണം. ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അർഹതയുള്ള ആളുകളാണ് എന്ന് പഞ്ചായത്ത് സെക്രട്ടറിമാർ നൽകുന്ന സാക്ഷ്യപത്രം ഉണ്ടെങ്കിൽ ബോണസ് മാർക്ക് കൂടുതൽ ലഭിക്കുന്നതായിരിക്കും. ഇത് മാത്രമല്ല റേഷൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കണം എന്നും നിബന്ധനയുണ്ട്. ബിപിഎൽ കാർഡിന് അപേക്ഷ സമർപ്പിക്കുന്നവർ ഗവൺമെൻറ് പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രം അപേക്ഷ സമർപ്പിക്കാനായി ശ്രദ്ധിക്കുക.

 

Similar Posts