ഏപ്രിൽ മാസം മുതൽ വാട്ടർ ബിൽ കൂടുതൽ കൊടുക്കേണ്ടി വരും സർക്കാർ സെൻസസ് വരുന്നു, അർഹരായവർക്ക് ഇനി BPL കാർഡിലേക്ക് മാറാം
സംസ്ഥാനത്ത് വെള്ളത്തിന്റെ കണക്ഷൻ എടുത്തവർക്ക് ഇനി എല്ലാ വർഷവും ബില്ല് കൂടുതൽ ആയി കൊടുക്കേണ്ടി വരും. ഗാർഹികം, ഗാർഹികേതരം, വ്യവസായം തുടങ്ങി എല്ലാ മേഖലയിൽ ഉള്ളവർക്കും ഈ നിരക്ക് വർദ്ധന ബാധകമാണ്. 2022 ഏപ്രിൽ 1 മുതൽ ആണ് വെള്ളത്തിന്റെ ചാർജ് കൂടുന്നതാണ്. അടിസ്ഥാന താരിഫിന്റെ 5% ആണ് വർദ്ധന വരുന്നത്. ഗാർഹിക ഉപഭോക്താക്കൾക്ക് 1000 ലിറ്റർ വെള്ളം ഉപയോഗിക്കുന്നതിനു 4 രൂപ 20 പൈസയാണ് മിനിമം നിരക്ക്. ഇത് ഏപ്രിൽ 1 മുതൽ 4 രൂപ 41 പൈസ ആയിരിക്കും.
കേന്ദ്ര സർക്കാരിന്റെ അധിക വായ്പ വ്യവസ്ഥ പ്രകാരം ഇനി മുതൽ എല്ലാ വർഷങ്ങളിലും വെള്ളത്തിന്റെ നിരക്ക് കൂടാൻ സാധ്യത ഉണ്ട്. 2024 വരെ എല്ലാ ഏപ്രിൽ മാസങ്ങളിലും വെള്ളത്തിന്റെ ബില്ലിൽ 5% വർധനയാണ് ഉണ്ടാകുക.
രാജ്യത്തു ഓരോ പത്തു വർഷം കൂടുമ്പോഴും സർക്കാർ സെൻസസ് നടത്താറുണ്ട്. ഇതിലൂടെ ലഭിക്കുന്ന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആണ് സൗജന്യ ഭക്ഷ്യ ധാന്യവും ആനുകൂല്യങ്ങളും ലഭിക്കുന്ന ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്നത്. അതായത് മൊത്തം ജനസംഖ്യയുടെ 67% പേർക്ക് മാത്രമേ ഭക്ഷ്യ് സുരക്ഷ പദ്ധതിയിൽ ചേരാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ. നിലവിൽ രാജ്യത്തെ ജനസംഖ്യ 140 കോടിയാണെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 93 കോടിയോളം പേരാണ് ഭക്ഷ്യ സുരക്ഷ പദ്ധതിയിൽ ഉൾപെടുക. എങ്കിലും ഭക്ഷ്യ പദ്ധതിക്ക് അർഹത ഉള്ളവർ ഇപ്പോഴും പുറത്തുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവർക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു ഔദ്യോഗിക സെൻസസ് പൂർത്തിയായി വരണം. 2020 – 21 ൽ ആണ് രാജ്യത്തെ ദശാബ്ദ സെൻസസ് നടക്കേണ്ടിയിരുന്നത്. പക്ഷെ കോവിഡ് മഹാമാരി മൂലം അത് നീട്ടി വക്കുകയായിരുന്നു.
ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ ഭക്ഷ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്താൻ പറ്റുന്നവരുടെ ഒരു പരമാവധി ക്വാട്ട നൽകിയിട്ടുണ്ട്. അതിൽ കൂടുതൽ പേർക്ക് അത്തരം റേഷൻ കാർഡുകൾ നൽകാൻ ആവില്ല. ഇനി കേരളത്തിലും സെൻസസ് പൂർത്തിയാക്കുന്നതിന്റെ അടിസ്ഥാനത്തിൽ മുൻഗണനക്ക് അർഹരായ നീല വെള്ള കാർഡ് ഉടമകൾക്ക് ഉടൻ തന്നെ മഞ്ഞ പിങ്ക് റേഷൻ കാർഡ് ലഭിക്കുകയും പ്രധാന മന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം നൽകുന്ന സൗജന്യ ഭക്ഷ്യ വിഹിതങ്ങൾ ലഭിക്കുകയും ചെയ്യും.