ഏപ്രിൽ മുതൽ വാഹനങ്ങളുടെ വില കുത്തനെ ഉയരാൻ പോകുന്നു

ഏപ്രിൽ ഒന്നുമുതൽ വാഹനങ്ങളുടെ വില കുത്തനെ ഉയരാൻ പോകുന്നു. അതുകൊണ്ട് പുതിയ വാഹനം വാങ്ങണമെന്ന് കരുതുന്നവർ ഉടൻ വാങ്ങുക. രാജ്യത്തെ വാഹന നിർമ്മാതാക്കൾ അവരവരുടെ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ കാത്തിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലുണ്ടായ അസംസ്കൃത വസ്തുക്കളുടെ വില വർധനവാണ് വാഹന നിർമാതാക്കൾക്ക് അവരുടെ വാഹനങ്ങളുടെ വില വർധിപ്പിക്കുന്നതിന് നിർബന്ധിതരാക്കിയത്. ഇത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വളരെ വിഷമകരമായ വാർത്തയാണ്.

ഹീറോ മോട്ടോർ കോർപ്പ് ലിമിറ്റഡ്, മാരുതി സുസുക്കി, നിസ്സാൻ, ഡാട്സൺ എന്നീ കമ്പനികൾ ഇതിനോടകം തന്നെ വില വർദ്ധിപ്പിക്കും എന്ന് തീരുമാനവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതൽ എല്ലാ വാഹനങ്ങളുടെയും വർധിപ്പിച്ച എക്സ് ഷോറൂം വിലകൾ പ്രാബല്യത്തിൽവരും.

പ്ലാസ്റ്റിക്, ചെമ്പ്, ഉരുക്ക്, സ്റ്റീൽ, അസംസ്കൃത എണ്ണ എന്നീ നിർമ്മാണ വസ്തുക്കളുടെ വില ഗണ്യമായി വർധിപ്പിച്ചതിനാലാണ് വില വർധിപ്പിക്കുന്നതിന് കാരണമായതെന്ന് നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം നിലവിൽ വന്ന ബിഎസ്6 എമിഷൻ മാനദണ്ഡവും അന്ന് നിർമ്മാണ ചിലവ് കൂട്ടി. പക്ഷെ കൊറോണ മൂലം ഉണ്ടായ വിപണിയിലെ ഇടിവിനൊപ്പം വിലകൂടി വർദ്ധിപ്പിച്ചാൽ അത് വാഹന വിപണിയെ തന്നെ കാര്യമായ പ്രതിസന്ധിയിൽ ആക്കുകയും, വിപണി നിശ്ചലമാവുകയും ചെയ്തേക്കുമായിരുന്നു. അതുകൊണ്ട് കഴിഞ്ഞവർഷം വില വർധിപ്പിച്ചിരുന്നില്ല എന്ന് നിർമാതാക്കൾ അറിയിച്ചു.

Similar Posts