ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണ വായ്പ; കൂടുതലറിയാം !
സ്വർണ്ണ വായ്പ ഒരിക്കലെങ്കിലും എടുക്കാത്തവരായി ആരുമുണ്ടാകില്ല.എസ്ബിഐ, കാനറാ ബാങ്ക് പോലുള്ള ഇന്ത്യയിലെ നാഷണലൈസ് ബാങ്കുകളും ഐസിഐസി ബാങ്ക് പോലുള്ള ഇന്ത്യയിലെ പ്രൈവറ്റ്, കോർപറേറ്റീവ് ബാങ്കുകളും മുത്തൂറ്റ് ഫിനാൻസ് ,കൊശമറ്റം ഫിനാൻസ് പോലുള്ള വരുമാണ് സാധാരണ ഗതിയിൽ ഗോൾഡ് ലോൺ ബിസിനസ്സ് ചെയ്യുന്നത്.സ്വർണ്ണാഭരണങ്ങൾ മാത്രമാണ് സാധാരണയായി ഗോൾഡ് ലോണിനായി വെയ്ക്കാറുള്ളത്.ഗോൾഡ് കോയിൻ ഒന്നും സ്വീകരിക്കാറില്ല.
അതാത് ദിവസത്തെ ഗോൾഡ് റേറ്റിന്റെ 80 % മാത്രമാണ് ഗോൾഡ് ലോൺ തുകയായി നൽകി വരുന്നത്.കാലാവധി തീർന്നു കഴിയുമ്പോൾ മുതലും പലിശയും അടച്ചു ഗോൾഡ് തിരിച്ചെടുക്കേണ്ടതാണ് .
ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ 7.35 % ആണ്. കാനറാ ബാങ്കിന് 7.65%, പഞ്ചാബ് നാഷണൽ ബാങ്കിന് 8.75 %,ഐസിഐസി ബാങ്കിന് 11%, മുത്തൂറ്റ് ഫിനാൻസിനു 12 %, ആക്സിസ് ബാങ്കിന് 12.50 % ഇങ്ങനെയാണ് സാധാരണ ബാങ്കുകളുടെ പലിശ നിരക്ക്.
കെ എസ് എഫ് ഇ യുടെ ജനമിത്രം ഗോൾഡ് ലോണിന്റെ കാലാവധി ഒരു വർഷമാണ്.ഇതൊരു EMI ബേസ്ഡ് ആയുള്ള ഗോൾഡ് ലോൺ ആണ്. ഇതിനെ പലിശയും മൊതലും അടക്കമുള്ള തുക 12 ഈക്വൽ മന്ത്‌ലി ഇൻസ്റ്റാൾമെൻറ് ആയിട്ട് അടച്ചു തീർക്കണം.ഇതിന്റെ പലിശ 4.9 % ആണ്.നമ്മൾ ഒരു ലക്ഷം രുപ എടുത്താൽ ഒരു ലക്ഷം രൂപയും കൂടെ 4900 രൂപയും അടക്കണം.ഈ മാസം 15 നു ആണ് എടുത്തതെങ്കിൽ
അടുത്ത മാസം 15 നു ആദ്യ ഗഡു അടക്കണം. ഇതിലൂടെ 10,00,000 രൂപ വരെയാണ് ലഭിക്കുക. അടയ്ക്കാൻ മുടങ്ങിയാൽ 4.9 % പലിശ എന്നത് 12 % വരെ ആകും.