ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ, പുതിയ മോഡൽ വാഗൺ-ആർ EV പുറത്തിറങ്ങുന്നു
ഇന്ത്യയിൽ വൻ സ്വീകരണം ലഭിച്ച വാഹനമാണ് മാരുതിയുടെ വാഗൺ R എന്ന മോഡൽ. ടോൾ ബോയ് ഡിസൈൻ ആണ് ഈ കാറിൻറെ പ്രത്യേകത. അതുകൊണ്ടുതന്നെ ചെറിയ കാർ ആയാലും നല്ല വിശാലമായ രീതിയിൽ യാത്രചെയ്യാം. മറ്റുള്ള ഫാമിലി കാറുകളെ അപേക്ഷിച്ച് വാഗൺ R ന് സ്ഥലം കൂടുതലുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ കാർ കമ്പനിയായ മാരുതിയുടെ വാഗൺ R ഇപ്പോൾ നന്നായി വിറ്റു പോയിക്കൊണ്ടിരിക്കുന്ന വാഹനമാണ്. 2019ൽ വാഗൺ R നെ മാരുതി ഫേസ് ലിഫ്റ്റ് ചെയ്തു പുറത്തിറക്കിയിരുന്നു. ഈ പുതിയ മോഡലിനും വൻ സ്വീകരണമാണ് ലഭിച്ചത്. 2020 ലെ ഓട്ടോ എക്സ്പോയിൽ മാരുതി വാഗൺ R ന്റെ ഒരു ഇലക്ട്രിക് പതിപ്പിനെ പരിചയപ്പെടുത്തിയിരുന്നു. ഈ പതിപ്പിനെ വിപണിയിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളിൽ ആണ് മാരുതി ഇപ്പോൾ. ഈ വാഹനത്തിൻറെ കൂടുതൽ വിവരങ്ങൾ മാരുതി പുറത്തുവിട്ടിട്ടില്ല. പക്ഷേ വാഹനത്തിൻറെ റോഡ് ടെസ്റ്റ് ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിലവിലുള്ള വാഹനത്തിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ വാഗൺ-R E V എത്തുന്നത്.
നവീകരിച്ച ബംബർ ഉം ഹെഡ് ലൈറ്റുകളും വാഹനത്തിന് പഴയ മോഡലിനെക്കാൾ ആകർഷണം നൽകുന്നു. 200 കിലോമീറ്റർ വരെ മൈലേജ് വാഹനത്തിന് ലഭിക്കുമെന്ന് കരുതുന്നു. ഏറ്റവും വിലകുറഞ്ഞ ഹൈവോൾട്ടേജ് ഇലക്ട്രിക് കാർ ആയിരിക്കും മാരുതിയുടെ വാഗൺ ആർ. ഏകദേശം 8 ലക്ഷം രൂപയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന വില. 2021 സെപ്റ്റംബറിൽ ഈ വാഹനത്തിൻറെ ലോഞ്ചിങ് ഉണ്ടായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.