ഏഷ്യയിലെ കോടീശ്വരന്മാരുടെ പട്ടികയിൽ മുകേഷ് അംബാനി ഒന്നാമത്
ഏഷ്യയിലെ കോടീശ്വരന്മാരുടെ പട്ടികയിൽ മുകേഷ് അംബാനി ഒന്നാമത്. ലോകത്ത് യുഎസ് ഒന്നാംസ്ഥാനത്തും, ചൈന രണ്ടാം സ്ഥാനതുമാണ് ഉള്ളത്. ഇന്ത്യക്ക് മൂന്നാം സ്ഥാനം.
ലോകത്ത് കോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാംസ്ഥാനത്ത്. യുഎസ് ഒന്നാം സ്ഥാനത്തും, ചൈന രണ്ടാം സ്ഥാനത്തുമാണ്. ഇതിൽ ആലിബാബ വ്യാപാര ശൃംഖലയുടെ ഉടമ ജാക്ക് മായെ പിന്തള്ളി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി സമ്പന്നരുടെ പട്ടികയിൽ ഒന്നാമത് എത്തി.
‘ഫോബ്സ് മാസിക’ പുറത്തിറക്കിയ കണക്കുപ്രകാരം ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം ആഗോള ഇ – കോമേഴ്‌സ് സ്ഥാപനമായ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസ് ആണ്. അദ്ദേഹത്തിൻറെ ആസ്തി 17,700 കോടി ഡോളറാണ്. സ്പേസ് എക്സ്, ടെസ്‌ല കമ്പനികളുടെ ചെയർമാൻ ഇലോൺ മസ്ക് ആണ് രണ്ടാം സ്ഥാനത്ത്. ഇദ്ദേഹത്തിൻറെ ആസ്തി 15,100 കോടി ഡോളറാണ്.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി 8450 കോടി ഡോളറാണ്. പട്ടികയിൽ പത്താം സ്ഥാനത്താണ് ഉള്ളതെങ്കിലും ഇന്ത്യയിൽ ഒന്നാമതാണ്. പതിനേഴാം സ്ഥാനത്തുണ്ടായിരുന്ന ജാക്ക് മാ ഇരുപത്തിയാറാം സ്ഥാനത്തേക്ക് പിന്നിൽ ആവുകയായിരുന്നു. അദ്ദേഹത്തിൻറെ ആസ്തി 4840 കോടി ഡോളറാണ്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് ഇന്ത്യയിൽ രണ്ടാമത്. 5050 കോടി ഡോളറാണ് ആസ്തി. എച്ച്സിഎൽ ടെക്നോളജീസ് സ്ഥാപകൻ ശിവ് നാടാരാണ് മൂന്നാമത്. അദ്ദേഹത്തിന് 2350 കോടി ഡോളർ ആസ്തിയാനുള്ളത്. ഇന്ത്യയിൽ ആകെ 140 കോടീശ്വരന്മാരാണ് ഉള്ളത്.