ഒക്ടോബർ മാസത്തെ പെൻഷൻ തിയതി പ്രഖ്യാപിച്ചു, 55 ലക്ഷം പേർക്ക് വിതരണം വൈകാതെ ആരംഭിക്കും

ഒക്ടോബർ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ബന്ധപ്പെട്ട തീയതികൾ ഉൾപ്പെടെ പ്രഖ്യാപിച്ചപ്പോൾ എല്ലാവർക്കും തന്നെ പ്രതീക്ഷ നൽകുന്ന വാർത്തയാണ് വന്നെത്തിയിരിക്കുന്നത്. 853 കോടിക്ക് മുകളിലാണ് ഇപ്പോൾ പെൻഷൻ തുക വിലയിരുത്തിയിരിക്കുന്നത്. സാമൂഹ്യ സുരക്ഷാ ഇനത്തിലും അതോടൊപ്പം തന്നെ ക്ഷേമപെൻഷൻ ക്ഷേമനിധി ബോർഡുകൾ വഴി പെൻഷൻ നൽകുന്നതിനുള്ള തുകയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്.

ഏകദേശം 750 കോടിക്ക് മുകളിലാണ് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ക്കു വേണ്ടി ഇപ്പോൾ സംസ്ഥാന സർക്കാർ കണ്ടെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ ക്ഷേമനിധി ബോർഡുകൾ വഴിവിതരണം ചെയ്യുന്നതിന് ഏകദേശം നൂറ്റി രണ്ട് കോടിയോളം തുക ഇപ്പോൾ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.

നിലവിൽ എല്ലാമാസവും മാസവസാനങ്ങളിൽ ആണ് ഇത്തരത്തിൽ പെൻഷനുകൾ വിതരണം നടത്തുക. 20 മുതൽ 30 തീയതികളിലാണ് വിതരണം നടത്തുന്നത് എന്ന് പറയുന്നതെങ്കിലും 25 ന് ശേഷം ആണ് ഇതിൻറെ നടപടികൾ ധനവകുപ്പിന്റെ ഭാഗത്തുനിന്ന് അനുവദിക്കുക.

സാമൂഹ്യ സുരക്ഷാ പെൻഷൻ ഈമാസം ലഭിക്കുന്നത് നാല്പത്തി ഒമ്പത് ലക്ഷത്തോളം ഗുണഭോക്താക്കൾക്കാണ്. ക്ഷേമനിധി പെൻഷൻ അർഹതയുള്ളത് ആറര ലക്ഷത്തോളം ഗുണഭോക്താക്കൾക്കും ആണ് എന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.  വിതരണം തുടങ്ങാൻ പോകുകയാണ്.  വിതരണം ബാങ്ക് അക്കൗണ്ടുകളിലേക്ക് സ്വീകരിക്കുന്ന വർക്ക് ആ രീതിയിലും സഹകരണസംഘം ഉദ്യോഗസ്ഥർ കൈകളിലേക്ക് തുക കൈമാറുന്ന മറ്റൊരു രീതിയുമുണ്ട്. ഇങ്ങനെ രണ്ടു രീതിയിലാണ് തുക വിതരണം നടക്കുന്നത്.

ഒക്ടോബർ മാസത്തെ പെൻഷൻ വിതരണത്തിന് അനുമതി ധനവകുപ്പിൽ നിന്ന് വന്നിട്ടുണ്ടെങ്കിലും വിതരണം മുപ്പതാം തീയതി യോടെ ബാങ്കിൽ സജീവമാകും എന്നാണ് അറിയിച്ചിരിക്കുന്നത്. അക്കൗണ്ടിൽ തുക സ്വീകരിക്കുന്നവർക്ക്  മുപ്പതാം തീയതി യും അതിനു ശേഷമുള്ള ദിവസങ്ങളിൽ തന്നെ തുക അക്കൗണ്ടിൽ ക്രെഡിറ്റ് ആകും എന്ന് അറിയിച്ചിട്ടുണ്ട്.

എന്നാൽ കൈകളിൽ സ്വീകരിക്കുന്നവർക്ക് അടുത്ത മാസം ആദ്യ ആഴ്ച യോടെയാണ് വിതരണം പൂർത്തിയാകുകയുള്ളൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും കൃത്യമായി ഈ തുക ഓരോ വീടുകളിലും എത്തി നേരിട്ട് കൈമാറുന്നതാണ്. സഹകരണസംഘം ഉദ്യോഗസ്ഥരാണ് ഇതിനായി വരുന്നത്. ഗുണഭോക്താവിന്റെ കയ്യിൽ മാത്രമേ തുക കൈമാറുകയും ഉള്ളൂ. അതുകൊണ്ട് തന്നെ കുറച്ചു കാലതാമസമെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്.

എന്നാൽ ഈ മാസം വേദനാജനകമായ ഒരു മറ്റൊരു കാര്യം എന്ന് പറയുന്നത് നാലര ലക്ഷത്തോളം വരുന്ന പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നവർക്ക് പെൻഷൻ തടയപ്പെടും എന്ന വാർത്തയാണ്. സർക്കാർ പറഞ്ഞിരുന്ന രേഖാ സമർപ്പണത്തിൽ എന്തെങ്കിലും കുറവുകൾ വരുത്തിയ വരും അതോടൊപ്പം തന്നെ മസ്റ്ററിങ് നടത്താത്ത വരും ആണ് പെൻഷൻ പദ്ധതിയിൽനിന്ന് താൽക്കാലികമായി തടയപ്പെട്ടു നിൽക്കുന്നത്. അവർക്ക് മസ്റ്ററിങ്  ചെയ്യുന്നതിന് ആനുപാതികം ആയിട്ട് എന്നുമുതലാണോ ചെയ്യുന്നത് അന്നുമുതൽ തന്നെ പെൻഷൻ പുനസ്ഥാപിച്ചു കിട്ടുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

Similar Posts