ഒക്ടോബർ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു..! ഈ മാസം ഓരോ കാർഡിനും ലഭിക്കുന്ന വിഹിതങ്ങൾ ഇവയെല്ലാം..!
സംസ്ഥാനത്തെ റേഷൻ കാർഡ് ഉപഭോക്താക്കൾ എല്ലാവരും കാത്തിരുന്ന ഒക്ടോബർ മാസത്തെ റേഷൻ ആനുകൂല്യങ്ങളുടെ വിതരണം ഒക്ടോബർ 1 ശനിയാഴ്ച തന്നെ ആരംഭിച്ചിരിക്കുകയാണ്. മഞ്ഞ, പിങ്ക്, നീല, വെള്ള, ഓറഞ്ച് എന്നീ റേഷൻകാർഡ് കുടുംബങ്ങൾക്ക് ഈ മാസം ലഭിക്കുന്ന റേഷൻ ആനുകൂല്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം. ആദ്യമായി മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക്, 30 കിലോ അരിയും 4 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ഇതിനോടൊപ്പം ഒരു പാക്കറ്റ് ആട്ട 6 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.
കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം സെപ്റ്റംബർ മാസത്തിൽ അവസാനിക്കും എന്ന് അറിയിച്ചിരുന്ന പദ്ധതിയുടെ ആനുകൂല്യം ഡിസംബർ മാസം വരെ നീട്ടിയിരിക്കുകയാണ്. അതിനാൽ തന്നെ സെപ്റ്റംബർ മാസത്തിൽ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത ആളുകൾക്ക് ഒക്ടോബർ മാസത്തിൽ ലഭിക്കുന്നതാണ്. പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് കാർഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും രണ്ടു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കിൽ ലഭിക്കുന്നതാണ്. കാർഡിന് അനുവദിച്ചിരിക്കുന്ന ഗോതമ്പിന്റെ അളവിൽ രണ്ടുകിലോ കുറച്ച് അതിനു പകരം രണ്ടു പാക്കറ്റ് ആട്ട 8 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.
സെപ്റ്റംബർ മാസത്തിലെ PMGKAY പദ്ധതി ആനുകൂല്യം ലഭിക്കാത്തവർക്ക് ഒക്ടോബർ മാസത്തിൽ ലഭിക്കുന്നതാണ്. നീല റേഷൻ കാർഡുകൾക്ക് കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം 4 രൂപ നിരക്കിൽ ലഭിക്കുന്നതാണ്
വെള്ള റേഷൻ കാർഡുടമകൾക്ക് ആകെ നാലു കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. പൊതുവിഭാഗം ഓറഞ്ച് കാർഡിന് രണ്ടു കിലോ അരി, കിലോയ്ക്ക് 10.90 രൂപയ്ക്ക് ലഭിക്കും. നമ്മുടെ സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് ലഭിക്കുന്ന റേഷൻ ആനുകൂല്യങ്ങൾ മേൽപ്പറഞ്ഞവയാണ്. ആയതിനാൽ ഒക്ടോബർ മാസത്തെ റേഷൻ ആനുകൂല്യങ്ങൾ ഉടൻതന്നെ കൈപ്പറ്റാൻ എല്ലാ ആളുകളും ശ്രദ്ധിക്കുക.
https://youtu.be/dfeDyA_5e_8