ഒക്ടോബർ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു, ആനുകൂല്യങ്ങൾ ഉള്ളതാർക്ക്? ഇല്ലാത്തതാർക്ക്??

ഒക്ടോബർ മാസത്തെ റേഷൻ വിതരണം സംസ്ഥാന സർക്കാർ ആരംഭിച്ചു. കേന്ദ്ര സർക്കാരിന്റെയും, സംസ്ഥാന സർക്കാരിന്റെയും വിവിധ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ കാര്യങ്ങൾ എല്ലാവരും ശ്രദ്ധയിൽ പെടുത്തേണ്ടത് അത്യാവശ്യമാണ്. മുൻഗണനാ വിഭാഗക്കാർക്ക് ഒരുപാട് ആനുകൂല്യങ്ങൾ നൽകുന്നതോടൊപ്പം മുൻഗണനേതര വിഭാഗങ്ങൾക്ക് ഉണ്ടായിരുന്ന ഒരുപാട് ആനുകൂല്യങ്ങൾ ഗവണ്മെന്റ് വെട്ടികുറക്കുകയും ചെയ്തിട്ടുണ്ട്.

മുൻഗണനാ വിഭാഗത്തിൽ പെട്ട മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം 30 കിലോ അരിയും 4കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. ഒരു കിലോ പഞ്ചസാര കിലോയ്ക്ക് 21രൂപ നിരക്കിലും, കേന്ദ്ര സർക്കാരിന്റെ ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം കാർഡിലെ ഓരോ വ്യക്തിക്കും 5കിലോ വീതം ഭക്ഷ്യ ധാന്യം ലഭിക്കും. അതായത്,4കിലോ അരിയും 1കിലോ ഗോതമ്പും എന്ന തോതിലാണ് നമുക്ക് ലഭിക്കുന്നത്.

ഇനി മുൻഗണനാ വിഭാഗത്തിൽ തന്നെ ഉൾപ്പെട്ട ബിപിഎൽ റേഷൻ കാർഡ് ഉടമകൾക്ക് വ്യക്തികൾക്ക് ആനുപാതികമായി 4കിലോ അരിയും 1കിലോ ഗോതമ്പും ആണ് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നത്. ഇതിന് കിലോയ്ക്ക് 2രൂപയാണ് ഈടാക്കുന്നത്. ഇതോടൊപ്പം തന്നെ 1കിലോ ആട്ട കൂടി ലഭിക്കുന്നതാണ്. ആട്ടക്ക് 8രൂപയാണ് ഈടാക്കുന്നത്. ഇതുകൂടാതെ കേന്ദ്ര സർക്കാരിന്റെ സൗജന്യ ഭക്ഷ്യ ധാന്യം നവംബർ മാസം വരെ തുടർന്നു ലഭിക്കുന്നതാണ്. അതുകൊണ്ട് ഈ മാസത്തിൽ റേഷൻ കാർഡ് ഉടമകൾക്ക് 5കിലോ ഭക്ഷ്യ ധാന്യം, അതായത് 4കിലോ അരി,1 കിലോ ഗോതമ്പ് എന്ന തോതിൽ നമുക്ക് കൈപ്പറ്റാം. ഇനി മുൻഗണനേതര വിഭാഗമായ എ പി എൽ നീല കാർഡുടമകൾക്ക് ഓരോ അംഗത്തിനും 2കിലോ വീതം ഭക്ഷ്യ ധാന്യമാണ് ലഭിക്കുക. കിലോയ്ക്ക് 4 രൂപ വീതം ഈടാക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ റേഷൻ കടയിലെ സ്റ്റോക്ക് അനുസരിച്ചു 1മുതൽ 4പാക്കറ്റ് ആട്ട വരെ ലഭിക്കും. കിലോക്ക് 17 രൂപയാണ് ആട്ടക്ക് കൊടുക്കേണ്ടത്.

മുൻഗണനേതര വിഭാഗമായ വെള്ള കാർഡുടമകൾക്ക് 3കിലോ അരിയാണ് ഈ മാസത്തിൽ ലഭിക്കുന്നത്. സ്പെഷ്യൽ അരി വിഹിതം ഒന്നുംതന്നെ ഈ വിഭാഗക്കാർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് വെള്ള കാർഡുടമകൾ വലിയ പ്രതിസന്ധിയിലാകും. ലഭിക്കുന്ന അരിക്ക് കിലോക്ക് 10 രൂപ 90 പൈസ നിരക്കിലും ആട്ട 1മുതൽ 4പാക്കറ്റ് വരെ 17 രൂപ നിരക്കിലും ലഭിക്കും. ബ്രൗൺ കാർഡ് ഉടമകൾക്ക് 2 കിലോ അരി വീതമാണ് ലഭിക്കുന്നത്.10 രൂപ 90 പൈസ നിരക്കിലാണ് അരി ലഭിക്കുന്നത്. മൂന്നു മാസം കൂടുമ്പോൾ ലഭിക്കുന്ന മണ്ണെണ്ണ ഒക്ടോബർ, നവംബർ, ഡിസംബർ എന്നീ മൂന്നു മാസങ്ങളിലാണ് ലഭിക്കുന്നത്. പക്ഷെ വിതരണ തിയതി ഇതുവരെ അറിയിച്ചിട്ടില്ല.

Similar Posts