ഒട്ടേറെ ഗുണങ്ങൾ ഉള്ള കറ്റാർ വാഴ ജെൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം
ഒട്ടേറെ ഔഷധ ഗുണമുള്ള ഒരു സസ്യം ആണ് അലോ വേര അഥവാ കറ്റാർ വാഴ. ദൈനം ദിന ജീവിതത്തിൽ കറ്റാർവാഴ ഏറെ ഉപകാരപ്രദമാകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ മിക്കവീടുകളിലും ഈ തൈ നട്ടുപിടിപ്പിക്കാറുണ്ട്. നമ്മുടെ സ്കിൻ, മുടി എന്നിവിടങ്ങളിൽ ഇതിന്റെ ജെൽ പുരട്ടുന്നത് കൊണ്ട് ഒട്ടേറെ അസുഖങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു.
കറ്റാർവാഴ ജെൽ നമ്മൾ ഉപയോഗിക്കുന്ന നിരവധി സൗന്ദര്യ വർദ്ധക ക്രീംകളിലും സോപ്പ്കളിലും ഉപയോഗിച്ച് വരാറുണ്ട്. ആരോഗ്യ സംരക്ഷണത്തിൽ കറ്റാർവാഴയ്ക്കുള്ള പങ്ക് ചെറുതല്ല. എന്നാൽ ഇതിന്റെ ജെൽ ഉപയോഗിച്ചുള്ള മാർക്കറ്റിൽ നിന്ന് വാങ്ങാൻ പറ്റുന്ന ഉൽപ്പന്നങ്ങൾക്ക് നല്ല വിലയുമാണ്. എന്നാൽ അല്പം ശ്രദ്ധിച്ചാൽ നമുക്ക് ഇതിന്റെ ജെൽ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളു.
എങ്ങനെ നമുക്ക് കറ്റാർ വാഴ ജെൽ ശാസ്ത്രീയമായി ഉണ്ടാക്കിയെടുക്കാം എന്നാണ് ഇന്ന് പറയുന്നത്. ആദ്യം കറ്റാർ വാഴ ഇലകൾ മുറിച്ചെടുക്കുക അതിന്റെ മുറി ഭാഗത്ത് നിന്ന് വരുന്ന ചുവന്ന ദ്രാവാകം പുറത്തേക്ക് കളയേണ്ടതുണ്ട്. അത് അൽപനേരം കുത്തനെ വച്ചാൽ ആ നീര് ഇറങ്ങി പോവുന്നതായി കാണാം. ചിലർക്ക് ഈ ചുവന്ന ദ്രാവകം കൊണ്ട് ശരീരത്തിൽ അലർജി പോലുള്ള അസുഖങ്ങൾ വരാൻ ഇടയുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.
ശേഷം അതിനെ പല കഷണങ്ങളായി മുറിച്ചെടുക്കുക. അതിനുശേഷം അതിന്റെ പച്ച തൊലി കത്തികൊണ്ട് ചുരണ്ടി എടുക്കുക. പിന്നീട് ലഭിക്കുന്ന ജെല്ലുകൾ ഒരു പാത്രത്തിൽ വെള്ളമെടുത്ത് കൈകൊണ്ട് കഴുകിയെടുക്കുക. ഇങ്ങനെ വെളുത്ത കളറിൽ ലഭിച്ച ജെല്ലുകൾ മിക്സിയുടെ ജാറിലേക്ക് ഇടുക.ഒരു സ്പൂൺ ജലാറ്റിൻ എടുത്ത് വെള്ളം ചേർത്ത് മിക്സ് ചെയ്തെടുക്കുക. രണ്ട് ലീഫ് കറ്റാർ വാഴയ്ക്ക് ഒരു സ്പൂൺ ജലാറ്റിൻ എന്ന തോതിലാണ് എടുക്കേണ്ടത് . മിക്സിയുടെ ജാറിലുള്ള കറ്റാർവാഴ അടിച്ചെടുക്കുക. നല്ല പാൽ പരിവത്തിലാവും ഇത് ലഭിക്കുക. പിന്നീട് ജലാറ്റിൻ നേർത്ത ചൂടിൽ അലിയിച്ചെടുക്കുക.
ജലാറ്റിൻ ചേർക്കാതെ കറ്റാർവാഴ ജെൽ ഐസ് ക്യൂബുകൾ ആക്കി നമുക്ക് ഉപയോഗിക്കാവുന്നതാണ്. കൂടാതെ ജലാറ്റിൻ ചേർത്തുകൊണ്ട് മിക്സ് ചെയ്ത് ഫ്രിഡ്ജ്ലോട്ട് മാറ്റി പിന്നീട് നമുക്ക് ഉപയോഗിക്കാവുന്നതാണ്. കറ്റാർവാഴ കൊണ്ടുള്ള കൊണ്ടുള്ള ഇത്തരം ഉപയോഗ വസ്തുക്കൾ എങ്ങനെ ഉണ്ടാക്കി എടുക്കാം എന്ന് താഴെ കാണുന്ന വീഡിയോയിൽ വിശദമാക്കിയിട്ടുണ്ട്. കാണുക.
https://www.youtube.com/watch?v=CAywWHXPT-k